വഴികൾ കടക്കുവാൻ
എന്റെ പക്കൽ ഒരു
യാത്രാനുമതി പത്രമുണ്ട്.
പലസ്തീൻകാരുടെ കൈയിലുള്ള
ഇസ്രയേലിയൻ യാത്രാനുമതി പത്രം പോലത്തേത്
പരിശോധനാ കേന്ദ്രം കടക്കുവാൻ
എന്റെ പക്കൽ ഒരു തിരിച്ചറിയൽ കാർഡ് ഉണ്ട്
ഇറാക്കുകാരുടെ കൈയിലുള്ള
അമേരിക്കൻ തിരിച്ചറിയൽ കാർഡ് പോലത്തേത്
ചെലവഴിക്കുവാൻ എന്റെ പക്കൽ
കുറച്ചു നാണയങ്ങളുണ്ട്
സിറിയൻ പ്രജയുടെ കൈയിലുള്ള
ഫ്രഞ്ച് നാണയം പോലത്തേത്
എന്റെ മണ്ണിൽ
ഒരു ദേശീയഗാനം
പ്രക്ഷേപണം ചെയ്യുന്നു
ഇന്ത്യൻ ഗാനം പോലത്തേത്
എന്റെ മണ്ണിൽ
ഒരു കൊടി ഉയർത്തുന്നു
തിബറ്റിൽ പറക്കുന്ന
ചൈനയുടെ കൊടി പോലത്തേത്
എന്റെ വിരലിൽ
രാജ്യമില്ലാത്ത അഭയാർത്ഥിയുടെ മുദ്രയുണ്ട്.
മിയാൻമാരുടെ
തീ കൊണ്ട് ഇടപ്പെട്ട മുറി പോലത്തേത്.
വിവ: ഷാഫി ചെറുമാവിലായി
******
No Comments yet!