Skip to main content

പ്രണയം കലയോട് ചെയ്യുന്നത്

രണ്ടുപേർ മാത്രമറിയും പ്രണയം
എത്രകോടിയുണ്ടാകും ഭൂമിയിൽ!

അവർ നനയ്ക്കും ചെടികൾ
പൂക്കുമ്പോൾ അതിൽ ആരുമറിയാതെ
അവരുടെ വിഷാദം അഴകു കൂട്ടുന്നുണ്ടാവണം

അവർ വിളയിക്കും ഫലങ്ങളിലെ
കയ്പും മധുരമാകുന്നുണ്ടാകണം

ഏതു പാട്ടിലുമവർ
അതേ ആനന്ദശോകം
കേൾക്കുന്നുണ്ടാകണം;
ചില്ലയിലെ കിളിയൊച്ചകളിൽ
ഉൾപ്പേച്ചുകളുടെ പൊരുളാകണം

കൊല്ലും കൊലയുമായ് ലോക
മുരുകിടുമ്പോഴും ആ നിലവിളികൾ
പ്രണയികളുടെ കണ്ണീരിൽ ഊറുന്നുണ്ടാവണം

ഈവിധം രഹസ്യത്തിൻ നിത്യ
സംവേദമാകണം കലകളിൽ
വിതുമ്പിനിൽക്കുന്നതെപ്പോഴും…

***

 

One Reply to “പ്രണയം കലയോട് ചെയ്യുന്നത്”

Your Email address will not be published.