മൈനാവതി – ടീച്ചര്‍, ഈ സ്‌കൂള്‍ അപേക്ഷ ഫോറത്തില്‍ ദയവായി നിങ്ങളുടെ പേര് എഴുതൂ (കുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത്)
സ്‌കൂള്‍ മാസ്റ്റര്‍ – ഹേയ് സ്ത്രീയെ, നിങ്ങള്‍ എന്താണ് പറയുന്നത്, നിങ്ങള്‍ എന്താണ് എന്നോട് ചെയ്യാന്‍ ആവശ്യപ്പെടുന്നത്.
മൈനാവതി – ഹാ!, ഞാന്‍ ഇത് എന്റെ ഹൃദയത്തില്‍ നിന്നാണ് ആവശ്യപ്പെടുന്നത്, മാരിയമ്മയെ അനുസ്മരിച്ചുകൊണ്ട് ഞാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു.
ദയവായി, ദയവായി, നിങ്ങളുടെ പേര് എഴുതൂ, ഓ മാസ്റ്റര്‍ ഇത് ദൈവം തന്ന സമ്മാനമാണ്, ഇത് ദൈവത്തിന്റെ…
സ്‌കൂള്‍ മാസ്റ്റര്‍ – അതെന്തുമാവട്ടെ!, പക്ഷെ എന്തിന്, എന്തു കൊണ്ട് അവന്റെ അച്ഛന്റെതിന് പകരം എന്റെ പേര്? ‘പറയൂ, വിതക്കാതെ, കൊയ്യാതെ ഒരു ചെടി വളരുമോ, അത് വളര്‍ന്ന് വലുതാവുമോ, വളരുമോ, സംസാരിക്കൂ ഓ! സ്ത്രീയെ!, അമ്മേ…’
അത് കൊണ്ട് എങ്ങനെയാണ് അവന്റെ അച്ഛന്റെ പേരിന് പകരം എന്റെ പേര് എഴുതുക.
അവന് ഒരു അച്ഛന്‍ ഇല്ലെന്നാണ് നിങ്ങള്‍ അവകാശപ്പെടുന്നതെങ്കില്‍ അവന്‍ എങ്ങനെ ജനിച്ചു.
മൈനാവതി – എന്നിരുന്നാലും ഏതെങ്കിലും ദൈവത്തിന്റെ പേര് അവന്റെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് എഴുതരുത്. മനുഷ്യന്റെ പേര് എഴുതിയാല്‍ മതി. ദൈവം എന്താണ് ചെയ്തത്. എന്റെ മടിതട്ട് നിറയാന്‍ ഒരു കുട്ടിയെ തന്നു. നിങ്ങള്‍ നിങ്ങളുടെ പേര് എഴുതിയാല്‍ മതി. (അവന്റെ അച്ഛന്റെ പേരിന്റെ ഇടത്ത്)
ടീച്ചര്‍ – ശരി. നിങ്ങളുടെ കുഞ്ഞിന്റെ ജാതി എന്താണ്.
മൈനാവതി – കുഞ്ഞിന്റെ ജാതി ചോദിക്കരുത്.
സ്‌കൂള്‍ മാസ്റ്റര്‍ – അതാണ് നിയമം. അച്ഛന്റെ പേര് അപേക്ഷയില്‍ എഴുതാതെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ആവില്ല. അതിന് പോംവഴി ഒന്നുമില്ല.
മൈനാവതി – ഓ, മാസ്റ്റര്‍, ടീച്ചര്‍, ഞങ്ങള്‍ ആരുടെയെങ്കിലും
ഭാര്യയാണോ? ഒരു ഏക ഭര്‍ത്താവിന്റെ? ഞങ്ങള്‍ ‘കുടുംബ സ്ത്രീകള്‍’ അല്ല, ‘വീട്ടമ്മയല്ല’. ഞങ്ങള്‍ അത്ര ഭാഗ്യം ചെയ്തവരല്ല.
മൈനാവതി – അവന്‍ ഇവിടെ തന്നെ ജനിച്ചതാണ്. കുട്ടി എന്റെ വയറ്റില്‍ നിന്ന് വഴുതി വന്നതാണ്. ഒരു വയറ്റാട്ടിയും വന്നില്ല, ഒരു സഹായവും കിട്ടിയില്ല. ആദ്യം ഞാന്‍ ഒന്ന് വിറച്ചു പിന്നെ വയറൊഴിഞ്ഞു.
മൈനാവതി – എന്റെ പ്രിയപ്പെട്ട കുഞ്ഞേ അദ്ദേഹത്തിന്റെ പാദങ്ങളില്‍ സ്പര്‍ശിക്കൂ. പാദങ്ങളില്‍ സ്പര്‍ശിച്ചു നമസ്‌കരിക്കൂ.
സ്‌കൂള്‍ മാസ്റ്റര്‍ – ഓ, ഓ നിങ്ങള്‍ എന്താണ് ചെയുന്നത്? നിങ്ങള്‍ എന്താണ് ചെയ്യുന്നത്?
(പുറകോട്ട് മാറുന്നു)
മൈനാവതി – അതെ എന്റെ കുഞ്ഞേ അദ്ദേഹത്തിന്റെ പാദങ്ങളില്‍ സ്പര്‍ശിക്കൂ, പാദങ്ങളില്‍ സ്പര്‍ശിച്ചു അദ്ദേഹത്തെ നമസ്‌കരിക്കൂ.
മൈനാവതി – അതെ. പക്ഷെ മാസ്റ്റര്‍, നിങ്ങളുടെ പേര് എഴുതിയാല്‍ മതി. നിങ്ങളുടെ മാത്രം.
വിവ : ബിന്ദു ജഗദീഷ്
No Comments yet!