Skip to main content

ഭാരതമാതാവിന് ഒരു കത്ത്

സ്‌നേഹമുള്ള ഭാരതമാതാവേ,
നീ എവിടെയാണുള്ളത്?
ഭൂമിയിലോ ആകാശത്തോ?
ഗംഗയിലോ കാശിയിലോ?
കന്യാകുമാരിയിലോ കാശ്മീരിലോ?
ഗുജറാത്തിലോ മണിപ്പൂരിലോ?
കല്ലും മണ്ണും പിറന്ന ശേഷം
നീ ഞങ്ങള്‍ക്ക് ജന്മം നല്‍കി
അവര്‍ക്കും നീ ജന്മം നല്‍കി
ഞങ്ങള്‍ക്ക്
ഇടതുപക്ഷക്കാര്‍ എന്ന് പേരിട്ടു.
അവര്‍ക്ക്
വലതുപക്ഷക്കാര്‍ എന്നും പേരിട്ടു
ഞങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കി
അവര്‍ക്ക് ഗോമൂത്രം നല്‍കി
ഞങ്ങള്‍ക്ക് നീ സമത്വപരിശീലനം നല്‍കി
അവര്‍ക്കോ, ശാഖാപരിശീലനവും നല്‍കി
ഞങ്ങളെ കറുപ്പ്, ചുവപ്പ്, നീല
വസ്ത്രങ്ങള്‍ അണിയിച്ച് സൗന്ദര്യവത്താക്കി
അവര്‍ക്ക് കാവിവസ്ത്രം ധരിപ്പിച്ച്
അലങ്കോലപ്പെടുത്തി
സമത്വം, സ്വാതന്ത്ര്യം, സാഹോദര്യമാം
മൂന്നു തത്വങ്ങള്‍ നീ ഞങ്ങളെ പഠിപ്പിച്ചു തന്നു
ത്രിവേണിസംഗമത്തില്‍ വച്ച്
കോണകവും, കഞ്ചാവും, ലഹരിയും
നീ അവര്‍ക്ക് പകര്‍ന്നു നല്‍കി
ഞങ്ങള്‍ നിയമങ്ങള്‍ക്ക്
ഉടമകളായിരിക്കുന്നു
അവര്‍ കുസൃതിക്ക് ഉടമകളായിരിക്കുന്നു
ചന്ദ്രനില്‍ കാല് കുത്തിയവര്‍,
നീല്‍ ആംസ്‌ട്രോംങ് എന്നാണ്
ഞങ്ങള്‍ പറയുന്നത്
അവരാകട്ടെ, ബഹിരാകാശത്ത്
കാല്‍ വച്ചത്
ഹനുമാനാണെന്ന് പറയുന്നു.

ഞങ്ങള്‍ യുക്തിവാദികളാണ്
അവര്‍ മതഭീകരവാദികളാണ്
നാം, വിദ്യാഭ്യാസം എന്ന ആയുധത്തെ
ഉയര്‍ത്തിപ്പിടിക്കുന്നു
അവരോ,
അക്രമത്തിന്റെ ശൂലായുധത്തെ ഉയര്‍ത്തുന്നു
ഒന്നാമത്തേത് – പുരോഗമനം
രണ്ടാമത്തേത് – പിന്തിരിപ്പന്‍
ഞങ്ങള്‍ ജാതിയെ ഇല്ലായ്മ ചെയ്യാന്‍
പോരാടുന്നു
അവരോ, മനുസ്മൃതിയെ നിലനിര്‍ത്താന്‍
പോരാടുന്നു
പൊതു ഉടമസ്ഥത തന്നെയാണ്
ലോകത്തെ രക്ഷിക്കുവാന്‍ വന്ന മഹാസ്ത്രം
എന്ന് ഞങ്ങള്‍ ഉറക്കെ പറയുന്നു
അവര്‍ പൊതുമേഖലാസ്ഥാപനങ്ങളെ വിറ്റ്
അദാനിക്കും അംബാനിക്കും
സ്വകാര്യ ഉടമസ്ഥതയിലേക്ക്
മാറ്റിക്കൊണ്ടിരിക്കുന്നു
വര്‍ഗ്ഗത്തെ കീറിമുറിച്ച്
നാം സംവാദം തുടരവെ
ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ
അവര്‍ വര്‍ഗ്ഗഭേദത്തിന് അതിര്‍വരമ്പിട്ട്
അവരുടെ കാഴ്ചപ്പാട് വെളിപ്പെടുത്തുന്നു
ഞങ്ങള്‍ വിപ്ലവത്ത നെഞ്ചിലേന്തിക്കൊണ്ട്
പോരാടിക്കൊണ്ടിരിക്കുന്നു
അവര്‍ കുരങ്ങനെ
മടിയിലെടുത്തുകൊണ്ട്
ഭരണം നടത്തുന്നു.
ഞങ്ങള്‍ മനുഷ്യര്‍ക്ക് തുല്യമായി
മനുഷ്യരെ പ്രതിഷ്ഠിച്ച്
”ജയ് ഭീം” എന്ന് മുദ്രാവാക്യം മുഴക്കുന്നു
അവരാകട്ടെ,
ദൈവത്തിന് താഴെയായി മനുഷ്യരെ പ്രതിഷ്ഠിച്ച്
”ജയ് ശ്രീറാം” എന്ന് മുദ്രാവാക്യം വിളിക്കുന്നു
കാശ്മീരില്‍ ഹിന്ദു ക്ഷേത്രത്തില്‍ വച്ച്
ആസിബ എന്ന ബാലികയെ
അധമന്മാര്‍ കൂട്ടബലാല്‍സംഗം ചെയ്തപ്പോള്‍
നീ എവിടെയായിരുന്നു?
ഗുജറാത്തിലെ ഉണ്ണാവോയില്‍
ഒരു കുടുംബത്തെ
പശുവിറച്ചി സൂക്ഷിച്ചു എന്ന പേരില്‍
അവര്‍ അതിക്രൂരമായി ഉപദ്രവിച്ചപ്പോള്‍
നീ എവിടെയായിരുന്നു?
മണിപ്പൂരില്‍ നിന്റെ പെണ്‍മക്കളെ
നഗ്നരാക്കി, ഘോഷയാത്രയായി
നടത്തിക്കൊണ്ടുപോയപ്പോള്‍
നീ എവിടെ പോയിരുന്നു?
മല്‍പ്പിടുത്ത വീരാംഗനമാരെ
ലൈംഗികാതിക്രമം ചെയ്ത
നീചന്മാര്‍ക്കെതിരെ
അവര്‍ പോരാടിയപ്പോള്‍
നീ എവിടേക്കാണ് പോയിരുന്നത്?
കര്‍ഷകര്‍ക്കെതിരായി
നിയമം കൊണ്ടുവന്നപ്പോള്‍
നീ ഉറങ്ങുകയായിരുന്നോ?
ന്യൂനപക്ഷങ്ങള്‍ക്കെതിരായി
അക്രമങ്ങള്‍ നടക്കുമ്പോള്‍
നീ എവിടേക്കാണ് പോയിരുന്നത്?
ദേശസ്‌നേഹം എല്ലാവര്‍ക്കും സ്വന്തം,
എല്ലാവര്‍ക്കും ഉണ്ട്
സംഘികള്‍ മാത്രം ദേശസ്‌നേഹത്തെ
കുത്തകയാക്കുന്നത് എന്തുകൊണ്ടാണ്?
എന്ന ചോദ്യം ഉയര്‍ത്തിയോ?
ആണവ കൂട്ടക്കൊലകള്‍ നടക്കുമ്പോള്‍
എവിടെപ്പോയിരുന്നു?
മതം എന്ന് വരുമ്പോള്‍ മാത്രം
ഭാരത് മാതാകീ ജയ് – എന്ന് പറയുന്നു
ജാതിയുടെ കൊടും ക്രൂരതകള്‍ നടക്കുമ്പോള്‍
എന്തു ചെയ്യുന്നു?
ഭാരതമാതാവേ,
ഇനിയും സംഘികളുമായി കൂട്ടുകൂടരുത്!

എന്നെങ്കിലും ഒരുനാള്‍
നിന്റെ വസ്ത്രവും
അവര്‍ വലിച്ചൂരി എടുത്തേക്കാം
കാവിക്കൂടില്‍ നിന്ന് പുറത്തുവരൂ…
ഞങ്ങളോടൊപ്പം ചേരൂ…
നമുക്ക് വിപ്ലവം നടത്തി
പൊതു ഉടമസ്ഥതയും
സമത്വവും സ്ഥാപിക്കാം…

***


വിവര്‍ത്തനം : ഷാഫി ചെറുമാവിലായി

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.