നീ ബൈക്ക് മാറാന്‍ പോവാണോ ?
എന്നൊക്കെ ചോദിക്കാമെങ്കിലും
മാനേജരുടെ
കണ്ണട തുടയ്ക്കുന്ന തുണി
നിങ്ങള് ഉപയോഗിക്കരുത്.
വളവില്‍ നിന്ന് നോക്കിയാല്‍
അകലെ നിന്നും വണ്ടികള്‍ വരുന്നില്ല
എന്ന തോന്നല്‍ ഒഴിവാക്കാന്‍.
കണക്കുകളില്‍ മുന്നില്‍ പോകുന്നവന്റെ
കാര്‍ എടുക്കുന്ന സമയത്തില്‍
ദാ കടന്നുവരുന്നു
ഔദ്യോഗികമായി ആനവണ്ടി…
പൊള്ളുന്ന ശ്വാസം എന്റെയുള്ളില്‍
വയര്‍ വരെ സഞ്ചരിക്കുന്ന സമയം.
ഒറ്റ ഓട്ടകളും ശാശ്വതമല്ലെന്ന തോന്നല്‍.
ബ്രേക്ക് ചെയ്യുക എന്നത്
നിര്‍ത്തുക എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്
സിസി കുറഞ്ഞ ജീവിതം.
മഴക്കാലമാണെങ്കില്‍ തെന്നിപ്പോവുകയും.
മറികടക്കാനുള്ള വേഗത മീറ്ററില്‍
കാണിച്ചാണ് വന്നതെങ്കിലും
മുന്നിലെ ടയറുകളുടെ നിര
യാതൊരു തിരക്കുമില്ലാതെ
നേരത്തെ ഒ.പി. ടിക്കറ്റെടുത്ത്
കാത്തുനില്‍ക്കുന്നവരുടേതാണ്.
നാണംകൊണ്ടവരുടെ മുഖം
മൊബൈലില്‍ മൂക്കിനാല്‍ വരക്കുന്നു.
സ്ഥിരമായി കൃത്യസമയം പാലിക്കാനാകാതെ
മാനേജരുടെ കണ്ണട തുടയ്ക്കുന്ന തുണിയായി
വീണ്ടും വീണ്ടും റീവൈന്‍ഡ് ചെയ്യപ്പെടുന്നു.
എന്തു രസാണ് കണ്ണിലുണ്ണികള്‍ക്ക്
ട്രെയിലറിനു പിറകില്‍
തെറികള്‍ കേള്‍ക്കാതെ
അതിന്റെ ടയറുകളുടെ കേമത്തം പറഞ്ഞ്
35 കിലോമീറ്ററില്‍ താഴെ.
ചേട്ടാ
ഈ ട്രെയിലറിനെ മറികടക്കാന്‍
പറ്റിയ വിലക്കുറഞ്ഞ
ബൈക്ക് വല്ലതൂണ്ടോ…
—- —- —-
A warning to the new generation