Skip to main content

ചർച്ച

വെളുപ്പിനെക്കുറിച്ച് പറയുന്നതിനു മുമ്പ്
കറുപ്പിനെക്കുറിച്ചു പറയണം.
കറുപ്പും വെളുപ്പും ചേർന്ന ചിരികളെക്കുറിച്ചു പറയണം.
ചിരിയെക്കുറിച്ചു പറയും മുമ്പ്
ആ ചിരിക്കു ശ്വാസം പകരുന്ന
നാലു വറ്റുകളായി മാറുന്ന
മണ്ണിനെക്കുറിച്ചു പറയണം.
മണ്ണിനെ നനയ്ക്കുന്ന വെള്ളത്തെക്കുറിച്ച്,
നനഞ്ഞ മണ്ണിൽ നിന്ന് മുളച്ചു
ഒരു പിടി അന്നമായി മാറുന്ന പാടത്തമ്മയെക്കുറിച്ച് സംസാരിക്കണം.
പാർലമെന്റിലോ പൊതുസഭകളിലോ,
സ്വദേശത്തോ വിദേശത്തോ
ബുള്ളറ്റ് ട്രെയിനെക്കുറിച്ച് സംസാരിക്കുന്നതുപോലെ,
അന്നമില്ലാതെ ഉണങ്ങുന്ന വയറുകളെക്കുറിച്ചും സംസാരിക്കണം.
ഒരു പക്ഷിയെക്കുറിച്ചോ
ഒരു മൃഗത്തെക്കുറിച്ചോ
ഒരേ ശബ്ദത്തിലും
ഒരേ ആവേശത്തിലും
ഒരുപോലെ സംസാരിക്കണം.
പശുവിനെക്കുറിച്ച് സംസാരിക്കുന്നതുപോലെ
എരുമയെക്കുറിച്ചും
ആടിനെക്കുറിച്ചും സംസാരിക്കണം.
ഒരേ ദയ,
ഒരേ കരുണ… ആരെക്കുറിച്ചായാലും
ഒരേ നോവ് നോവണം
വേദനയും വിശപ്പും എല്ലാവർക്കും ഒരുപോലെയാണെന്നറിഞ്ഞു പറയണം .
വിത്തെറിഞ്ഞവനു തന്നെ ഉഴുതെടുക്കാനാകുന്ന പോലെ,
തൈ നട്ടവനു തന്നെ വിളവു വേവിച്ചു തിന്നാനാകുന്ന പോലെ
നിയമസഭകളിൽ ചർച്ച നടക്കണം.
വധത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ്
വ്യഥയെക്കുറിച്ച് സംസാരിക്കണം.
വധത്തിന്റെ പേരിൽ മൃഗങ്ങൾ നടത്തുന്ന
ആയിരക്കണക്കിന് കൊലപാതകങ്ങളെക്കുറിച്ച്
മൈക്കുകൾ വിറങ്ങലിക്കാതെ സംസാരിക്കണം.
മൃഗത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ്
മനുഷ്യനെക്കുറിച്ച് സംസാരിക്കണം.
സംസാരിക്കുന്ന ഓരോ വാക്കും
മായാവാക്കുകളാകാതെ
സത്യമായ ചർച്ചകൾ നടക്കണം!

***


കവി പരിചയം :

പല്ലിപട്ടു നാഗരാജു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിയാണ്. തെലുഗു സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും M. Ed ഉം ആണ് വിദ്യാഭ്യാസം. അധ്യാപകൻ ആണ്. തിരുപ്പതിയിൽ താമസിക്കുന്നു. പതിനൊന്നോളം അവാർഡുകൾ അദ്ദേഹത്തിന്റെ രചനകൾക്ക് കിട്ടിയിട്ടുണ്ട്. രണ്ടു കവിതാ സമാഹാരങ്ങളും ഒരു പ്രബന്ധ സമാഹാരവും ആണുള്ളത്. “നീലക്കണ്ണുകൾ ഉള്ള ഭൂമി” ആണ് ഏറ്റവും പുതിയ പുസ്തകം.


തെലുഗില്‍നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം :

ഇമ്മാനുവല്‍ മെറ്റ്ല്‍സ്

Poet, Artist, Post Graduate in English Sanskrit and Psychology (Social and Health) by profession clinical psychologist.

Write in Telugu English and Malayalam.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “ചർച്ച”

Your Email address will not be published.