Skip to main content

കാലം

ദൂരെ
പേരറിയാത്ത ഒരു പക്ഷി
ശൂന്യതയെ പുണരാനെന്നോണം
ചിറകുവിരുത്തുന്നു.
ഏകയായ അവളിപ്പോൾ
പറന്നു പൊങ്ങുമെന്നു തോന്നുന്നു.

ഒരിക്കൽ
മെലിഞ്ഞ കൈകൾ വിരുത്തി
ഞാനും നിന്നിട്ടുണ്ട് ഇതു പോലെ.
നെഞ്ചിലമരുന്ന വായുവിൽ
പ്രിയമുള്ള ഒരു പൂവിൻ്റെ
മഞ്ഞു നനവുള്ള സുഗന്ധത്തെ
ഇറുകെ പുണരുന്നതായി
സ്വപ്നം കണ്ടുകൊണ്ട്.

അതു കൊഴിഞ്ഞു പോയി.

ഇന്ന്
എൻ്റെ നെറുകിൽ കൂടുവക്കുന്നു
പക്ഷിച്ചിറകുകൾ കുടഞ്ഞെറിഞ്ഞ
വെളുത്ത മേഘങ്ങൾ.
തുടുപ്പു കൊഴിഞ്ഞു വീണതിനു ശേഷം
കൺമുന്നിൽ
വിരുത്തിപ്പിടിച്ച ശാഖകളോടെ
നടുപിളർന്നൊരു മാതളം.
അതിൻ്റെ കരിഞ്ഞ ഇലകളിൽ
കാറ്റു തലതല്ലുന്നു.

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

7 Replies to “കാലം”

  1. ലീനധ്വനി!
    ആശയവും വാക്കും വേർതിരിച്ചെടുക്കാനാവാത്ത സംവേദനം!❤️

    • തുടരുന്ന സ്വപ്നങ്ങളിൽ ഓടിയും കിതച്ചും ജീവൻ്റെ അനക്കങ്ങൾ
      നല്ല കവിത♥️♥️

  2. ഏകാന്തതയുടെയും നഷ്ടബോധത്തിൻ്റെയും അടയാളങ്ങൾ
    പ്രതീക്ഷകളും യാഥാർത്ഥ്യവും തമ്മിലുള്ള സംഘർഷത്തെ വളരെ ലളിതവും എന്നാൽ തീവ്രവുമായ ബിംബങ്ങളിലൂടെ ആവിഷ്കരിക്കുകയാണ് ഈ കവിതയിൽ

  3. ‘ലളിതമായ ഭാഷയ്ക്ക് അതിതീവ്രമായ അനുഭവങ്ങളെ ഒരു തരിയും തുളുമ്പാതെ ഒതുക്കാനുള്ള, മിതത്വത്തിൻ്റെ ഔചിത്യം വായനയ്‌ക്ക് വളരെ സുഖകരമാണ് എന്ന് ബോധ്യപ്പെടുത്തുന്നു. ആശംസകൾ

  4. വരികളിൽ കേൾക്കുന്നുണ്ട് കാലത്തിന്റെ കാലൊച്ച ❤

Your Email address will not be published.