Skip to main content

അത്രമേല്‍ പ്രണയം

കടലിലേക്ക് എത്തും വരെ
പുഴയുടെ സംഗീതം പോല്‍
അവളുടെ ഹൃദയതാളവുമെന്നിലേക്ക്
ഒഴുകുന്നു
പ്രണയമായ്
കടലാഴത്തിലേക്ക് കുതിക്കുമ്പോള്‍
സമര സാഗരത്തിലെന്നപോല്‍
അത്രമേല്‍ ചടുലം
അവളെ പുണരും വരെ
ഇത്ര തീവ്രമായിരുന്നില്ല മറ്റൊന്നും
ഇന്നു ഞാന്‍ ഉപ്പാണ്,
കാല്‍ച്ചങ്ങലകളെ തകര്‍ക്കും കരുത്ത്

കാറ്റ് കനലിനെ
തീയാക്കും പോല്‍
അവളുടെ ചുണ്ടിലെ തീ
എന്നെ അത്രമേല്‍ പൊള്ളിക്കുന്നു

കനവില്ലാ നഗരങ്ങളെ നക്കിയെടുക്കും
കാട്ടുതീപോല്‍ നിര്‍ഭയം
അവളിലെ നിശ്വാസത്തിനിപ്പോള്‍
കൊടുംകാറ്റ് വീശും വേഗം

വിയര്‍പ്പു തുള്ളികള്‍
അരുവിയായ് ഒഴുകുന്നു
മരുഭൂവില്‍
നീരുറവയാകുന്നു

ഭൂമിയെ ചേര്‍ത്തുപിടിക്കുന്ന
വേരുപോല്‍
അവളുടെ കരസ്പര്‍ശം
വരിഞ്ഞ് മുറുക്കുന്നെന്നെ

ആ നക്ഷത്രക്കണ്ണുകളിലേക്ക്
എത്ര വട്ടമടര്‍ന്നു വീണുപോല്‍
ഹിമപാളി കണക്കെ
ഞാനെന്നോ…

ഇനിയൊഴുകിയെത്തണ-
മെനിക്കൊരിക്കല്‍ക്കൂടി,
ചുട്ടുനീറുമീ
ഭൂമിയെ തണുപ്പിക്കാന്‍.

***

 

One Reply to “അത്രമേല്‍ പ്രണയം”

Leave a Reply to Prabath Mala Cancel reply

Your Email address will not be published.