ഡിസംബർ തീരുന്നു.
വായിക്കാത്ത താളുകൾ.
മുഴുമിക്കാത്ത
അധ്യായങ്ങൾ-
കുത്തഴിഞ്ഞവ.
ഉത്തരം കിട്ടാത്തവ.
ജീവിതം രൂപരഹിതം.
അത് തുളഞ്ഞു കയറുന്നു.
തകർത്തു കളയുന്നു.
വേരറുക്കുന്നു –
ദയാരഹിതമായി.
സമയം നമ്മെ
പ്രക്ഷീണരാക്കുന്നു.
വിജ്ഞരാക്കുന്നു;
ശമനം.
എളിമ.
മനുഷ്യത്വം.
ഒന്നും വാഗ്ദത്തം ചെയ്യപ്പെടുന്നില്ല.
ഈ നിമിഷമോ
ഇതിൻ്റെ അർത്ഥമോ.
എന്നിട്ടും നാം
ശാഠ്യക്കാർ,
വെറുപ്പിനെ,
ദുരയെ,
അഹന്തയെ,
അധികാരത്തെ
മുറുകെപ്പിടിക്കുന്നവർ.
ഡിസംബർ
തീർന്നുപോകുന്നു.
***
From English to Malayalam by Sajay K.V.







No Comments yet!