
ഓഹ്… ഗസയിലെ തെമ്മാടി പിള്ളേരെ,
നിങ്ങള്‍ എന്നെ നിരന്തരം ശല്ല്യം ചെയ്തു
എന്റെ ജാലകങ്ങള്‍ക്ക് താഴെ നിന്നും ഉച്ചത്തില്‍ കൂകി വിളിച്ചു
എന്റെ എല്ലാ പ്രഭാതങ്ങളും നിങ്ങള്‍ ബഹളത്താല്‍ അലങ്കോലപ്പെടുത്തി…
റാസ്‌ക്കല്‍സ്,
നിങ്ങള്‍ എന്റെ ചെടിച്ചട്ടി തകര്‍ത്തു.
മട്ടുപ്പാവിലെ
എന്റെ ഏക പുഷ്പവും കട്ടെടുത്തു.
തിരിച്ചു വാ… ഒന്ന് തിരിച്ചു വാ…
ഇഷ്ടംപോലെ ഉച്ചത്തില്‍ കൂക്കിവിളിക്ക്
എല്ലാ പൂച്ചട്ടികളും തകര്‍ക്ക്
എല്ലാ പുഷ്പങ്ങളും കട്ടെടുക്ക്…
തിരിച്ചു വാ…
ഒന്ന് തിരിച്ചു വാ…
————————-
ഉമ്മയോട് ചോദിച്ചു :
ആകാശത്തിനപ്പുറം എന്താണ് ഉമ്മാ..?
‘സ്വര്‍ഗ്ഗം…’
എന്താണ് സ്വര്‍ഗ്ഗം ഉമ്മാ…?
‘കുഞ്ഞുങ്ങളുടെ കിനാവാണ് സ്വര്‍ഗ്ഗം…’
ഉമ്മ മറുപടി പറഞ്ഞു.
***

വിവ : പി.എ. പ്രേംബാബു







No Comments yet!