Skip to main content

കന്നിമഴച്ചൂര്

കൊടും വേനൽ
കടും മൗനം
കനത്ത്, തെഴുത്ത്
നൊന്തു നീണ്ട കാത്തിരിപ്പ്

പിന്നെ
മഴപ്പെയ്ത്ത്:
ആനന്ദമൂർച്ഛ
ഒരോ തുള്ളിയും
ഒരോ വീർപ്പും ഒരാത്മസമർപ്പണം
തളിരോളം മൃദുലം
തടയാനരുതാത്ത തിടുക്കം –
ഉള്ളിലൂറുന്ന കാമന
വാക്കായ് പിറക്കാതെ
പരമാണുതോറും പടരുന്ന ചോദന

ഒരു കുഞ്ഞു പൊടിപ്പ്
നനുനനെപ്പൂക്കാലം
ഉള്ളാഴങ്ങളിൽനിന്നുയിർത്ത്
മിടിപ്പിൻ മന്ദതാളത്തിൽ പടർന്ന് …

കന്നിമഴച്ചൂര് –

കന്മദം മണക്കുന്ന കാമ്പ്

***


Translated to Malayalam by Prasanna Varma

No Comments yet!

Your Email address will not be published.