പൂവിന്റെ പരിമളം വാക്കിൽ നിറയ്ക്കുന്ന
കവിതയാകുന്നു നീ കൂട്ടുകാരാ
കെടുകാല കൊടിമരം
വീണുടഞ്ഞുണ്ടായ മുറിവിൽ പൊഴിയുന്ന
തേന്മഴത്തുള്ളി പോലെ കത്തുന്ന കരൾ
കൊത്തിയകലുന്ന കഴുകന്റെ കണ്ണിൽ
തറഞ്ഞൊരമ്പിൽ കുപിതക്കനിവിന്റെ
ചെങ്കടൽ തന്നെ നീ കൂട്ടുകാരാ
വികസിച്ചു പൊന്തുന്ന മലയെടുത്തോടുന്ന
മഴകൊണ്ടു പോകുന്ന ജീവിതത്തിൽ
പുനർജ്ജനിക്കുന്നൊരു പ്രതികാരമെന്നപോൽ
പൂക്കുന്ന പോർക്കലിപ്പാട്ടുകാരാ.
പീഡിതപ്പൊന്നുണ്ണി കരയുന്നതിൽ
പുതുരാഗ വീണ വായിക്കുന്നതിൽ
വെടി താളമായ് വരും പാട്ടുകാരാ
നീ തന്നെയാണെന്റെ കൂട്ടുകാരൻ
വരുംകാല വീണയിൽ വാഴുന്നവൻ !
ആരു നീ ആരെന്നറിവു ഞാൻ
അരുതായ്മതന്നകത്താരുതറച്ചപോൽ
അറിവെഴും നെറിമുന മൂർച്ച പോലെ !
—-
No Comments yet!