Skip to main content

ചെമ്പരത്തി

തലയെടുപ്പോടെ ശിഖരത്തിൽ നിന്ന കാലം
തലയുയർത്തി പലരും നോക്കിയിരുന്നു

ചെറിയൊരിളം കാറ്റിൽ
കാൽ തെന്നി
നിലത്ത് വീണു

ചീറിപ്പായുന്ന ചില വണ്ടികൾ
മെയ്യിലൂടെ കടന്നുപോയി

ചാറ്റൽ മഴക്കവരെന്നെ
വിട്ടുകൊടുത്തു

ചിലർ ചവിട്ടിയരച്ചു
ചെമ്പരത്തി എൻ ഹൃദയമായിരുന്നു

ഒരു ഇടിവെട്ടിയുണ്ടായ
കൂനിനടിയിൽ
പതുങ്ങിയിരുന്നു

ഉണങ്ങിയ ഇതളുകൾ
വീണ്ടും ആകാശത്തേക്ക്
പാറിപ്പറന്നു.

***

കവിപരിചയം

മഹമ്മദ് ഷമ്മാസ്

9 ക്ലാസ്സ്‌ ദാറുൽ ഹുദാ വിദ്യാർത്ഥിയാണ്. കവിത, ചിത്ര രചന, പാട്ട് മേഖലയിൽ പ്രതിഭയുണ്ട്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.