
മത്തൻ
അല്പം കൂടിയവനെ
മത്തുപിടിപ്പിക്കൂ, ദൈവമേ,
അല്ലെങ്കിലീ ലോകം
താങ്ങാനാവില്ലവന്!
ഇപ്പോഴും ചെറുപ്പമാണവൻ, ദൈവമേ!
ഇനിയവനെ വൃദ്ധനാക്കിയാലും-
അല്ലെങ്കിലീ ലോകം
താങ്ങുകയില്ലവനെ!
***

ആൾക്കൂട്ടങ്ങൾ
‘ഹേയ്, ഒന്നുകൂടി ചെറുതാകൂ, എങ്കിൽ തനിക്കു രക്ഷപ്പെടാം.’
‘ഹേയ്, ഒന്നുകൂടി മെലിയൂ, എങ്കിൽ തനിക്കു രക്ഷപ്പെടാം.’
‘തനിക്കു കണ്ണില്ലേ? താൻ കാണുന്നില്ലേ?’
‘ചെറുതാകൂ, മെലിയൂ…’
എത്ര ചെറുതാകണം ഞാൻ, തമ്പുരാനേ,
ഒരാൾക്കൂട്ടത്തിനിടയിൽ നില്ക്കുമ്പോൾ!
എന്നിലെ എനിക്കൊപ്പമെങ്കിലുമെത്തുമോ ഞാൻ,
പൊതുവിടത്തിൽ, അങ്ങാടിയിൽ, സ്വകാര്യത്തിലും?
***
വിവ: വി. രവികുമാർ

ശംഖ ഘോഷ് (1932-2021)
(ബംഗാളി കവിയും അക്കാഡമിക്കുമായ ശംഖ ഘോഷ് പ്രമുഖനായ ടാഗോർപണ്ഡിതനുമാണ്.)







No Comments yet!