Skip to main content

വീണ്ടും ചോദിക്കൂ, എന്റെ സ്വപ്നത്തെക്കുറിച്ച്

നിങ്ങള്‍
എന്റെ ഭയത്തെക്കുറിച്ചു ചോദിക്കുമ്പോള്‍
ഞാന്‍
കാപ്പിവില്‍പ്പനക്കാരന്റെ
മരണത്തെക്കുറിച്ചും
ഒരു കൂടാരത്തിന്റെ
മേല്‍ക്കൂരയായി മാറിയ
എന്റെ പാവാടയെക്കുറിച്ചും
സംസാരിക്കുന്നു.

അസന്തുഷ്ടി നിറഞ്ഞ ഒരു നഗരത്തില്‍
ഉപേക്ഷിക്കപ്പെട്ട,
ഇപ്പോള്‍ മ്യാവൂ എന്നു കരയുന്ന
എന്റെ പൂച്ചയെക്കുറിച്ചു
സംസാരിക്കുന്നു.
ആ കരച്ചില്‍ എന്റെ തലയില്‍
മാറ്റൊലിക്കൊള്ളുന്നു.

എനിക്കു വേണം,
മാരി പൊഴിക്കാത്ത
ഒരു കൂറ്റന്‍ മേഘവും
മിഠായികള്‍ വാരിവിതറുന്ന
ഒരു വിമാനവും
എനിക്ക്,
തുറന്ന കൈകളോടെ
പുഞ്ചിരിക്കുന്ന
ഒരു കുട്ടിയെ വരയ്ക്കാവുന്ന
നിറപ്പകിട്ടാര്‍ന്ന
മതിലുകളും.

ഇവയാണെന്റെ
കൂടാരത്തിലെ സ്വപ്നങ്ങള്‍.
ഇപ്പോഴും
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു,
ഇപ്പോഴില്ലാത്ത
കെട്ടിടങ്ങളുടെ
ഉയരമളക്കാന്‍ ധൈര്യപ്പെടുന്നു,
സ്വപ്നത്തില്‍
നിന്റെ കരവലയത്തിലേയ്ക്ക്
ഓടിയണയുന്നു.
അതിനാല്‍
വിശ്വസിക്കൂ,
എനിക്കു സുഖമാണെന്ന്.
എന്റെ
സ്വപ്നത്തെപ്പറ്റി
വീണ്ടും ചോദിക്കൂ ,
എന്റെ പേടിയെപ്പറ്റി
വീണ്ടും ചോദിക്കൂ.

***


വിവ : സജയ് കെ.വി.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

2 Replies to “വീണ്ടും ചോദിക്കൂ, എന്റെ സ്വപ്നത്തെക്കുറിച്ച്”

  1. അതിശക്തമായ, ഉള്ളുലക്കുന്ന വരികൾ. ഗാസയിലെ കുഞ്ഞുങ്ങൾക്ക്അ ഐക്യദാർഢ്യം. കവിക്കും, പരിഭാഷകനും അഭിനന്ദനങ്ങൾ ❤️🌹🙏

Your Email address will not be published.