നീ
എന്നിൽ
പുഴയുടെ ഏകാന്തതയും
ഒരു കടലിന്റെ
ക്ഷോഭവും നിറച്ചു.
നിന്റെ ധൃതി
എന്നിൽ
ക്ഷമയെ നട്ടുവളർത്തി
സ്വപ്നങ്ങളിൽ
കരഞ്ഞു മരിച്ച
ഒരു ചോരക്കുഞ്ഞിനെ ദർശിച്ചു.
അത്
അപ്പോഴും
കൈകൾക്കുള്ളിൽ
മറ്റാർക്കും
എടുക്കാൻ കഴിയാത്തവിധം
പൊക്കിൾക്കൊടി
ബലമായി പിടിച്ചിരുന്നു
അടഞ്ഞ കണ്ണുകളിൽ
തകർന്ന-
ഒരു കുഞ്ഞുഹൃദയവും.
***
ഷിംന
Shimna, born in Kerala, is a Film maker, self-taught painter, poet and theatre activist. She had held solo exhibitions every year from 2001 in different places in Kerala. Her first film Survivors had one award for Best film in Mumbai International Film Festival and Amateur Little Cinema Video Film Festival (ALA) in 2004. The Shells got awards in International Campus Film Festival by FILCA, ALA Video Film Festival and Atlas Jeevan TV Tele Film Festival in 2005, 2006.







No Comments yet!