Skip to main content

കെ.ദാമോദരന്‍ – കേരള മാര്‍ക്‌സ്

മാർക്‌സിസ്റ്റ്‌ ആചാര്യനായ കെ ദാമോദരൻ‐ 2 - Chintha | ചിന്ത വാരിക
കെ. ദാമോദരൻ

2026 ജൂലൈ 3 – മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും, ചിന്തകനും, എഴുത്തുകാരനുമായ കെ. ദാമോദരന്റെ അമ്പതാം ചരമവാര്‍ഷികദിനം.


പി.കൃഷ്ണപിള്ള, ഇ.എം.എസ്., എന്‍.സി.ശേഖര്‍ എന്നിവര്‍ക്കൊപ്പം കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചവരില്‍ ഒരാളും മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു കെ.ദാമോദരന്‍.
മികച്ച പ്രക്ഷോഭകാരിയും, വാഗ്മിയും, അദ്ധ്യാപകനും, തൊഴിലാളിനേതാവും, സാംഖ്യം, ന്യായം, വൈശേഷികം, ലോകായതം (ചാര്‍വാകം), മീമാംസ, ബൗദ്ധം, ജൈനം, വേദാന്തം തുടങ്ങി ആശയവാദപരവും ഭൗതികവാദപരവും അര്‍ദ്ധഭൗതികവാദപരവുമായ ഇന്ത്യന്‍ ദര്‍ശനങ്ങളെ ആഴത്തില്‍ അപഗ്രഥിച്ച് അവയെ മാര്‍ക്‌സിസവുമായി ഇഴചേര്‍ത്ത ദാര്‍ശനികനുമായിരുന്നു.

പി.കൃഷ്ണപിള്ള, ഇ.എം.എസ്., എന്‍.സി.ശേഖര്‍

കേരളത്തില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ ജനകീയമായി പ്രചരിപ്പിക്കുന്നതിലും കമ്യൂണിസ്റ്റ് പാഠാവലി തലമുറകളിലേക്ക് എത്തിക്കുന്നതിലും കെ.ദാമോദരന്‍ വഹിച്ച പങ്ക് നിസ്തുലമാണ്. നാടകം, പ്രസംഗം എന്നീ ശക്തമായ വിനിമയ ഉപാധികളെ വേണ്ടവിധം പ്രയോഗിച്ച് പാര്‍ട്ടിയെ അദ്ദേഹം ജനകീയമാക്കി.
1912 ഫെബ്രുവരി 2-ന് തിരൂരില്‍ ജനനം. കോഴിക്കോട്ടും ബനാറസിലുമായി വിദ്യാഭ്യാസം. തമിഴ്, ഹിന്ദി, ഉറുദു, സംസ്‌കൃതം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടി.വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയരംഗത്തെത്തി. നിസഹകരണപ്രസ്ഥാനത്തില്‍ പങ്കെടുത്ത് കൊടിയമര്‍ദ്ദനത്തിനിരയായി 23 മാസത്തെ ജയില്‍വാസവും അനുഭവിച്ചു. കോയമ്പത്തൂരിലെ ജയില്‍വാസവും തുടര്‍ന്നുണ്ടായ കാശി വിദ്യാപീഠത്തിലെ പഠനവുമാണ് അദ്ദേഹത്തെ കമ്യൂണിസ്റ്റാക്കിയതും ദാര്‍ശനിക തലത്തിലേക്ക് ഉയര്‍ത്തിയതും.

കെ ദാമോദരന്‍; കേരളത്തിലെ ആദ്യത്തെ ...
കെ.ദാമോദരൻ

1937-ല്‍ കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1938-ല്‍ പൊന്നാനിയില്‍ നടന്ന ബീഡി തൊഴിലാളികളുടെ സമരത്തിന്റെ നായകന്‍ കെ.ദാമോദരന്‍ ആയിരുന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തിട്ട വര്‍ഗ്ഗസമരങ്ങളില്‍ ഒന്നായിരുന്നു അത്. തിരുവിതാംകൂറില്‍ ദിവാന്‍ സി.പി.രാമസ്വാമിക്കും പോലീസിനെയും ഭരണകൂടത്തിനെയും വാക്കുകള്‍കൊണ്ടു വിറപ്പിച്ചിട്ടുണ്ട്. പത്തു വര്‍ഷത്തോളം പലതവണയായി ജയില്‍വാസം അനുഷ്ഠിച്ചു.

Buy PAATTABAAKKY Book Online at Low Prices in India | PAATTABAAKKY Reviews & Ratings - Amazon.in

 

ഇ.എം.എസിന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം എഴുതിയ ‘പാട്ടബാക്കി’ എന്ന നാടകം 1957-ലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപീകരണത്തിന് ഇടയാക്കിയ കാരണങ്ങളില്‍ സുപ്രധാനമാണ്. എ.കെ.ജി.യും ഇ.എം.എസും. കെ.പി.ആര്‍.ഗോപാലനും, ദാമോദരനുമെല്ലാം ഈ നാടകത്തില്‍ പലതവണ അഭിനയിച്ചു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി, എ.ഐ.സി.സി അംഗം, മലബാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താലൂക്ക് സെക്രട്ടറി, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി, കേന്ദ്ര നിര്‍വാഹക സമിതി അംഗം, നവയുഗം വാരികയുടെ പത്രാധിപ ചുമതല, രാജ്യസഭാംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. സാഹിത്യ അക്കാദമി ഗ്രന്ഥശാല സംഘം എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1953 - യേശുക്രിസ്തു മോസ്കോവിലോ? – ഗ്രന്ഥപ്പുര (Granthappura)

‘യേശുക്രിസ്തു മോസ്‌കോവില്‍’ എന്ന പേരില്‍ ഫാദര്‍ വടക്കനുമായി നവയുഗത്തിലൂടെ നടത്തിയ തുടര്‍സംവാദങ്ങള്‍ അക്കാലത്ത് ഏറെ ശ്രദ്ധപിടിച്ചുപറ്റിയതാണ്. ഭാരതത്തിന്റെ ദാര്‍ശനിക ചിന്താധാരകളുടെ ഉത്ഭവത്തേയും വികാസപരിണാമങ്ങളേയും സമഗ്രവും വസ്തുനിഷ്ഠവുമായി പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ഒരുത്തമഗ്രന്ഥമാണ് ‘ഭാരതീയചിന്ത.’ ഇന്ത്യന്‍ തത്ത്വചിന്തയെക്കുറിച്ചുള്ള ഗാഢമായ പഠനങ്ങള്‍ നടത്തിയ അദ്ദേഹത്തിന്റെ ‘ഇന്ത്യയുടെ ആത്മാവ്’ പ്രധാനമായി പരാമര്‍ശിക്കേണ്ട കൃതിയാണ്.

Buy BHARATHEEYA CHINTHA | ഭാരതീയ ചിന്ത [പ്രാക് ചരിത്രകാലം മുതൽ ഇന്നുവരെയുള്ള ഭാരതീയചിന്തയുടെ ചരിത്രം സവിസ്തരം പ്രതിപാദിക്കുന്ന കൃതി - പരിഷ്‌കരിച്ച ...

1964 കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐ-ക്ക് ഒപ്പം നിന്നു. മറ്റു പ്രധാന കൃതികള്‍: ജവഹര്‍ലാല്‍ നെഹ്റു, ഏകവഴി, കണ്ണുനീര്‍ (ചെറുകഥള്‍ ), കാറല്‍ മാര്‍ക്‌സ്, സമഷ്ടിവാദ വിജ്ഞാപനം, രക്തപാനം (നാടകം), റഷ്യന്‍ വിപ്ലവം (ഇം.എം.എസുമായി ചേര്‍ന്ന്), ഭാരതീയ ചിന്തകള്‍, മാര്‍ക്‌സും ഹെഗലും ശ്രീശങ്കരനും, മാര്‍ക്‌സ് ഇന്ത്യയിലേക്ക് (പി.സി.ജോഷിയുമായി ചേര്‍ന്ന്), മെമ്മയേര്‍സ് ഓഫ് ആന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് (പ്രശസ്ത ബ്രിട്ടീഷ് ഇടതുപക്ഷ പ്രവര്‍ത്തകന്‍ താരീഖ് അലി ‘ന്യൂ ലെഫ്റ്റ് റിവ്യൂ’വിനു വേണ്ടി നടത്തിയ അഭിമുഖം – ഇംഗ്ലീഷ്), ഭാരതീയ ചിന്താപരമ്പര (ഹിന്ദി).

INDIAYUDE ATMAVU ഇന്ത്യയുടെ ആത്മാവ് by K Damodaran : K DAMODARAN: Amazon.in: Books

കേരളത്തില്‍ പുരോഗമനാശയങ്ങള്‍ വേരുപിടിപ്പിക്കുന്നതിന്‍ ശക്തമായി പങ്കുവഹിച്ചവരില്‍ ഒരാളായ കെ.ദാമോദരന്‍ 1976 ജൂലൈ 3-ന് അന്തരിച്ചു. 1935 മുതല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ്-മാര്‍ക്സിസ്റ്റ് സാഹിത്യം പ്രചരിപ്പിച്ചു പോന്നതില്‍ കെ.ദാമോദരന് നിര്‍ണായകമായ പങ്കുണ്ട്. 1934-ല്‍ തന്നെ അദ്ദേഹം കാറല്‍ മാര്‍ക്സിന്റെ ലഘുജീവചരിത്രം തയ്യാറാക്കി. അക്കാലം മുതല്‍ കമ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ സൈദ്ധാന്തികന്‍ എന്ന നിലയില്‍ അറിയപ്പെട്ടു. ‘യേശുക്രിസ്തു മോസ്‌കോയില്‍’, ‘മാര്‍ക്സിസവും കുടുംബജീവിതവും’, ‘പ്രധാനമന്ത്രി നെഹ്‌റുവിന് പണ്ഡിറ്റ് നെഹ്റുവിന്റെ മറുപടി’ തുടങ്ങിയ നിരവധി ലഘുലേഖകള്‍ മാര്‍ക്‌സ്സിസ്റ്റ് സിദ്ധാന്തത്തിനെതിരായ പ്രചരണത്തെ ചെറുക്കുക, മാര്‍ക്‌സിസത്തെ പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി എഴുതിയവയാണ്. ‘കമ്യൂണിസം എന്ത്? എന്തിന്?’, ‘മാര്‍ക്‌സിസം’ (പത്തു ഭാഗങ്ങള്‍), ‘ഇന്ത്യയും സോഷ്യലിസവും’, ‘മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍’, ‘കമ്യൂണിസവും ക്രിസ്തുമതവും’ തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികള്‍ മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തെക്കുറിച്ച് സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ വളരെയേറെ സഹായിച്ചു.

1946-ല്‍ ദാമോദരന്‍ രചിച്ച ‘മനുഷ്യന്‍’ എന്ന പുസ്തകം കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ പാഠപുസ്തകംപോലെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തതാണ്. സാധാരണക്കാര്‍ക്ക് ദുര്‍ഗ്രഹമായ ധനതത്ത്വപ്രശ്‌നങ്ങളും പണത്തിന്റെ മൂല്യവിനിമയതത്ത്വങ്ങളും ലളിതമായ ഭാഷയില്‍ അദ്ദേഹം വിവരിച്ചു.

കെ. ദാമോദരൻ

‘പുരോഗമന സാഹിത്യം എന്ത്? എന്തിന്?’, ‘എന്താണ് സാഹിത്യം’ തുടങ്ങിയ കൃതികള്‍ പുരോഗമന സാഹിത്യത്തിന് അദ്ദേഹം നല്‍കിയ മികച്ച സംഭാവനയാണ്. ഇതില്‍ സാമുഹികജീവിതത്തിന്റെ പ്രതിഫലനമായിരിക്കണം സാഹിത്യമെന്ന് അദ്ദേഹം ശഠിച്ചു. ‘നിരൂപണസാഹിത്യം’ തുടങ്ങിയ ശക്തമായ കൃതികളും സാഹിത്യസംബന്ധിയായി അദ്ദേഹം എഴുതി. കേരളത്തിന്റെ സാഹിത്യചരിത്രവും സ്വാതന്ത്യസമരചരിത്രവും അദ്ദേഹം രചിച്ചിട്ടുണ്ട്.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ദാര്‍ശനിക അടിത്തറയുണ്ടാക്കിക്കൊടുക്കുന്നതില്‍ ശക്തമായ പങ്കുവഹിച്ചയാള്‍ എന്ന നിലയിലാണ് ചരിത്രം ദാമോദരനെ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെയാണ് കെ.ദാമോദരന്‍ ‘കേരളമാര്‍ക്‌സ്’ എന്ന വിശേഷണത്തിന് അര്‍ഹനാകുന്നതും.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.