Skip to main content

നുണകൾ

കുട്ടികളോട് നുണകൾ പറയുന്നത് തെറ്റാണ്
നുണകൾ നേരാണെന്ന്
അവരെ ബോദ്ധ്യപ്പെടുത്തുന്നതും തെറ്റാണ്
ദൈവം സ്വർഗ്ഗത്തിലുണ്ടെന്നും
ലോകത്തിൽ കാര്യങ്ങളെല്ലാം ഭംഗിയാണെന്നും
അവരോട് പറയുന്നത് തെറ്റാണ്
നിങ്ങളുദ്ദേശിക്കുന്നത് എന്താണെന്ന്
അവർക്കറിയാം
അവരും ജനങ്ങളാണ്
എണ്ണിയാലൊടുങ്ങാത്ത ബുദ്ധിമുട്ടുകളുണ്ടെന്ന്
അവരോട് പറയൂ
വരാനിരിക്കുന്നതിനെ മാത്രമല്ല
ഇന്നുള്ള കാലത്തേയും
വ്യക്തമായി അവർ കാണട്ടെ
അവർക്ക് നേരിടേണ്ട തടസ്സങ്ങളുണ്ടെന്ന്
വേദനകൾ വരുമെന്ന്
ദുരിതങ്ങൾ പെയ്യുമെന്ന്
നരകവും ഒപ്പമെന്ന്
അവരോട് പറയൂ
ആനന്ദത്തിന്റെ വില ഒരിക്കലും അറിയാത്തവന്
ആനന്ദിക്കാനാകില്ല
നിങ്ങൾ തിരിച്ചറിയുന്ന ഒരു തെറ്റിനോടും
പൊറുക്കാതിരിക്കൂ
അല്ലെങ്കിൽ അതാവർത്തിച്ചു കൊണ്ടേയിരിക്കും
നൂറ് മടങ്ങായി
പിന്നീട്
നമ്മുടെ കുട്ടികൾ
നമ്മൾ പൊറുത്തതിനൊന്നും
നമ്മളോട് പൊറുക്കുകില്ല.

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.