ദൈവത്തിന് അയക്കുന്ന
സങ്കടഹർജികൾ,
മേൽവിലാസം തെറ്റി
കറങ്ങി നടക്കുന്ന കത്തുകൾ പോലെ,
ലക്ഷ്യം കാണാതെ
മടങ്ങി.
വഴി തെറ്റിയ കത്തുകൾ
ദൈവ നാമത്തിൽ
വഴി വിട്ടുള്ള
തിരച്ചിൽ ആരംഭിച്ചു.
വത്സല കുമാരിയുടെയും
രാമൻ മേനോന്റെയും
ഫിറോസിന്റെയും
ഷിബുവിന്റെയും
പരാതികൾ
ഉടമസ്ഥനെ കാണാതെ
കാറ്റത്തു പാറി നടന്നു.
സങ്കടങ്ങൾ
പെരുകിയപ്പോൾ
പരാതികൾ കുന്നു കൂടിയപ്പോൾ
ദൈവം നാട്ടിലില്ലെന്നു
നാട്ടാർ അടക്കം പറഞ്ഞു.
നാൽക്കവലയിൽ
ചെകുത്താൻ
പരാതികൾ സ്വീകരിക്കുന്നതിനായി
പുതിയ തപാൽപ്പെട്ടി
തുറന്നു.
***







No Comments yet!