Skip to main content

ജയചന്ദ്രന്‍ തൃത്തല്ലൂരിന്റെ ബിബ്ലിയോസ്മിയ

ജയചന്ദ്രന്‍ തൃത്തല്ലൂരിന്റെ ബിബ്ലിയോസ്മിയ എന്ന കഥാസമാഹാരത്തില്‍ ഏഴു കഥകളാണുള്ളത്. രൂപപരമായും പ്രമേയപരമായും തികച്ചും വൈവിദ്ധ്യമാര്‍ന്നതും മൗലീകവുമായ രചനകളുടെ സമാഹാരമാണിതെന്ന് നിസ്സംശയം പറയാം. തൃത്തല്ലൂര്‍ എന്ന ഗ്രാമാന്തരീക്ഷത്തില്‍ തന്റെ ബാല്യ കൗമാരങ്ങള്‍ പിന്നിട്ട ഒരാളെന്ന നിലയില്‍ കഥകളുടെ അന്തര്‍ധാരയായി ഗ്രാമവിശുദ്ധിയുടെ നന്മയും അതോടൊപ്പം നാലു പതിറ്റാണ്ടിലേറെക്കാലം ഒരു പ്രവാസിയായി ജീവിക്കേണ്ടിവന്ന ഒരാളുടെ തീഷ്ണമായ അനുഭവങ്ങളും ഉള്‍ച്ചേരുന്ന കഥകളാണ് ഓരോന്നും.

മുംബൈ സേ ദുബായ് തക്ക് എന്ന ആദ്യ കഥ വെര്‍ച്ച്വസ് ബര്‍ഗളര്‍ എന്ന ദാരിയോ ഫോയുടെ പ്രസിദ്ധമായ നാടക കഥാപാത്രമായ നന്മനിറഞ്ഞ കള്ളനെപ്പോലെ ബഷീറിന്റെ മനുഷ്യന്‍ എന്ന കഥയിലെ ദൈവതുല്യനായ് പ്രത്യക്ഷപ്പെടുന്ന പോക്കറ്റടിക്കാരനെപ്പോലെ അപരരോടുള്ള അപാരമായ സഹാനുഭൂതിയും അതോടൊപ്പം അടിമുടി സംഗീതവും ഉള്‍ച്ചേരുന്ന രണ്ട് കഥാപാത്രങ്ങളാണു കഥയില്‍ നിറഞ്ഞുനില്‍ക്കുന്നത്.

അവസാനത്തെ ബസ്സ് സമാകാല ക്രിമിനല്‍ വല്‍കൃത സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്ന മദ്ധ്യവര്‍ഗ്ഗ മനുഷ്യന്റെ വിദ്രാത്മക ഉത്കണ്ഠകളുടെ മനോഹരമായ ആവിഷ്‌കാരമാണ് ബാലമുകുന്ദന്റെ പരിണാമങ്ങള്‍ എന്ന കഥ നമ്മെ നന്നായി തന്നെ സ്പര്‍ശിക്കുന്നുണ്ട്. തലമുറകളുടെ വിടവ് എന്ന് നാം പറയാറില്ലേ ഇവിടെ ആ വിടവ് ജീവിതവീക്ഷണങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. താന്‍ രക്ഷിച്ചുകൊണ്ട് വന്ന് കൂടെ താമസിപ്പിച്ച സ്ത്രീ തന്നെ നിഷ്ഠൂരമായി തള്ളുകയും മകളുടെ വഴിവിട്ടുവെന്ന് തോന്നുന്നബന്ധത്തെ എതിര്‍ക്കുമ്പോള്‍ ഒരു പിതാവും കേള്‍ക്കാനാഗ്രഹിക്കാത്ത കാര്യമാണ് അയാള്‍ ഞെട്ടലോടെ കേള്‍ക്കേണ്ടിവരുന്നത്. ഒന്നു ശ്രമിച്ചാല്‍ ഈ കഥയെ ഒരു നോവലായി തന്നെ വികസിപ്പിക്കാവുന്നത്ര ശക്തമായ കഥാതന്തുവാണ് ഈ കഥക്ക് ആധാരമായിട്ടുള്ളത്.

ഏഴു കഥകളുടെ ഈ സമാഹരത്തിനിട്ടിരിക്കുന്ന പേര് ബിബ്ലിയോസ്മിയ എന്ന വിചിത്രനാമമാണ്. ഇതേ പേരിലുള്ള സവിശേഷതയുള്ള ഒരു കഥ ഇതിലുണ്ട്. പഴയ പുസ്തകങ്ങളോട് മാളു എന്ന കുട്ടിക്കു തോന്നുന്ന തീഷ്ണമായ അഭിവാഞ്ജയാണ് പ്രമേയം. പതുപതുത്ത തന്റെ കിടക്കയില്‍ അവള്‍ അസ്വസ്തയാണ് അവള്‍ സ്വാസ്ത്യം കണ്ടെത്തുന്നതും തലചായ്ച്ചുറങ്ങുന്നതും പഴയ പുസ്തകത്തിന്റെ ഗന്ധം നുകര്‍ന്നുകൊണ്ടാണ് എന്തോ അപകടകരമായ സൈക്കളോജിക്കല്‍ ഢിസ് ഓര്‍ഡര്‍ കുട്ടിക്കുണ്ടെന്ന ധാരണയില്‍ സൈക്കാടിക്ക് കൗണ്‍സിലിങ്ങിന് മാതാപിതാക്കള്‍ കൊണ്ടുപോകുന്നുണ്ട്. പക്ഷെ ഇത് ബിബ്‌ളിയോസ്മിയ എന്ന അപകടരഹിതമായ, പോസറ്റീവ് ആയ ഒരു മാനസീക അവസ്ഥ മാത്രമാണെന്നും പഴയ പുസ്തകങ്ങളോടും അവയുടെ ഗന്ധത്തോടും തോന്നുന്ന തീഷ്ണമായ ഒരഭിനിവേശം മാതാപിതാക്കളെ! ഡോക്ടര്‍ ആശ്വസിപ്പിച്ച് പറഞ്ഞയക്കുമ്പോള്‍ മാളു തിരക്കുന്നത് ഏറ്റവും പഴയ മെഡിക്കല്‍ ജേര്‍ണലാണ്.

സമാഹാരത്തിലെ ശ്രദ്ധേയമായ മറ്റൊരു കഥയാണ് ചന്ദന മണമുള്ള മഴ. ആണ്‍ പെണ്‍ സൗഹൃദത്തിന്റെ ഹൃദയസ്പര്‍ശിയായ ആവിഷ്‌കാരം സൂര്യയും മഹിയും മിക്യവാറും ഒരേ വേവ്‌ലെംഗ്ത്തുള്ളവരാണ്. അതിനാല്‍ തന്നെ അവര്‍ കൂടുതല്‍ അടുത്തു. സ്വാഭാവികമായും മഹിക്ക് അവളോടു തോന്നുന്ന ഇഷ്ടം പ്രണയവും ശരിരാകര്‍ഷണവുമായി മാറുന്നുണ്ട്. പക്ഷെ കുറേക്കൂടി പ്രായോഗികമായാണ് സുരയ്യ ആ അവസ്ഥയെ അഭിമുഖീകരിക്കുന്നത്. എന്നും തീഷ്ണമായി നിലനില്‍ക്കേണ്ട ഉണ്മയായ ഒരു സൗഹൃദമാണ് അവള്‍ ആഗ്രഹിക്കുന്നത്.
ഇങ്ങനെ ജൈവപരവും മാലികതയുമുള്ള കഥകളാണ് ഈ ചെറു സമാഹാരത്തിലുള്ളത്. അങ്ങേയറ്റം വായന ക്ഷമതയുള്ളവ ആദ്യമായാണ് ജയചന്ദ്രന്‍ തൃത്തല്ലൂര്‍ കഥകള്‍ പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്. പക്ഷെ രചനാപരമായി ഓരോ കഥകളും മികവുറ്റവയാണ്. ഈ കഥകള്‍ നന്നായി വായിക്കപ്പെടട്ടെ.


ബിബ്ലിയോസ്മിയ

രചന : ജയചന്ദ്രന്‍ തൃത്തല്ലൂര്‍

പ്രസാധനം : ബുക്കര്‍ മീഡിയ, തൃശ്ശൂര്‍

വില : 150 രൂപ

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.