ഓരോ നാട്ടിലും ഒരു ദുഃഖത്തിന്റെ ഓര്മ്മ,
മണ്ണാകെ കണ്ണീര് നനവ്,
വിലാപചക്രങ്ങള് ക്കിടയിലൂടെ കുളിച്ചുകൊണ്ടിരിക്കുന്ന ചരിത്രം-
ഇതാ ഇവിടെ,
ഇതാ ഇവിടെത്തന്നെ,
ഇവിടെത്തന്നെ…
പടിയിറങ്ങാതെങ്ങനെയാവും?
ലോകം മുഴുവന് പടര്ന്നുപിടിച്ചിരിക്കുന്ന
വിഷാദത്തിന്റെ തീക്കനലുകള്,
ബാധിതരുടെ കണ്ണീരില് കലര്ന്നുചേരുന്ന
കഠിനമായ ചോദ്യങ്ങള്- പോകരുതെന്നെങ്ങനെ പറയാനാകും?
മിണ്ടാതിരിക്കാനെങ്ങനെയാവും!
കാര്യമെങ്ങനെ ചോദിച്ചറിയാതിരിക്കാനാവും!
ഓരോ നാട്ടിലും നെഞ്ചിടിപ്പ്,
ജീവിതത്തിന്റെ ഓരോ കോണിലും ഒരു വിറയല്,
ഒരിക്കല് പറഞ്ഞ വാക്കുപോലും
തിരിച്ചെടുക്കാനാകാത്ത വിധം,
ആത്മാക്കള് എത്രയോ ചിതറിപ്പോയിട്ടും
അനുഭവങ്ങളുടെ ചിതലുകളില്
മനുഷ്യരെങ്ങനെ മൗനമായിരിക്കും?
മുറിവുകള് വീണ്ടും വീണ്ടും തുറന്നുകൊണ്ടിരിക്കെ,
നോവുകള് വീണ്ടും വീണ്ടും പടര്ന്നുകൊണ്ടിരിക്കെ,
മനുഷ്യത്വം തന്നെ സംശയിക്കപ്പെടുമ്പോള്,
ഭൂമിയുടെ മാറിയ
ശാശ്വത വിശാലതയ്ക്കുമുന്നില്
അമരത്വത്തിന്റെ പേരില് നാം എന്താണ് കാത്തുസൂക്ഷിക്കുന്നത്?
എന്തുകൊണ്ട് നൊന്തു കൂടാ?
എന്തിനു കരയാതിരിക്കണം?
കണ്ണടച്ചെങ്ങനെ
ഒന്നുമേ സംഭവിച്ചിട്ടില്ലെന്നപോലെ
മൗനത്തിനുള്ളില് കഴിയും?
***
കവിപരിചയം :

എന്. വേണുഗോപാല്
തെലുഗു കവി, ജേർണലിസ്റ്റ്, ക്രിട്ടിക് വീക്ഷണം തെലുഗു മാസികയുടെ പത്രാധിപർ.
തെലുഗില്നിന്ന് മലയാളത്തിലേക്ക് വിവര്ത്തനം :

ഇമ്മാനുവല് മെറ്റ്ല്സ്
Poet, Artist, Post Graduate in English Sanskrit and Psychology (Social and Health) by profession clinical psychologist.
Write in Telugu English and Malayalam.







No Comments yet!