Skip to main content

സ്ത്രീ വിരുദ്ധനായ പിക്കാസോ

സ്ത്രീവിഷയങ്ങളിൽ അമിത താൽപ്പര്യമുണ്ടായിരുന്നെങ്കിലും, അതോടൊപ്പം സ്ത്രീവിരുദ്ധത ആരോപിക്കപ്പെട്ട ഒരാളുമായിരുന്നു പാബ്ലോ പിക്കാസോ.

എണ്ണിയാൽ പെട്ടെന്നൊന്നും അവസാനിക്കാത്തത്ര, പതിനേഴു വയസ്സുമുതൽ ഇരുപത്താറ് വയസ്സുവരെയുള്ള പെൺകുട്ടികളുമായി പിക്കാസോ പ്രണയബന്ധങ്ങളിലേർപ്പെടുന്നത് അദ്ദേഹത്തിന് എഴുപത്തഞ്ചോ എൺപതോ വയസ്സാകുന്നതുവരെ തുടർന്നു.

Pablo Picasso - Paintings, Art & Quotes
പാബ്ലോ പിക്കാസോ

ബലപ്രയോഗമില്ലാത്ത ലൈംഗികത ആസ്വദിക്കാത്ത പിക്കാസോയെക്കുറിച്ചുള്ള സുഖകരമല്ലാത്ത സന്ദർഭങ്ങൾ വായിക്കുമ്പോൾ, കണ്ണടച്ച് ഏതാനും സെക്കൻഡുകൾ ശാന്തമായിരിക്കുകയും കലാപരമായും നിഷേധിക്കാനാവാത്ത വിധം മഹത്തായ സംഭാവനകൾ നൽകിയിട്ടുള്ള പിക്കാസോ ഇങ്ങനെയൊരാളല്ലെന്ന് സ്വയം വിശ്വസിപ്പിക്കാനും നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കും…

ഫെർനാണ്ട് ഒലിവിയർ, ഇവ ഗുവൽ, ഓൾഗ ഖോക്ലോവ, ഡോറ മാർ, ഫ്രാൻസ്വാസ് ജിലോ, ജാക്വലിൻ റോക്ക്, സിൽവെറ്റ് ഡേവിഡ്, മാരി-തെരേസ് വാൾട്ടർ തുടങ്ങി, എടുത്തുപറയത്തക്കവിധം ആക്രമണോത്സുകതയും ആധിപത്യവും അദ്ദേഹം അടിച്ചേൽപ്പിച്ച ചില സ്ത്രീകളാണ് ഇവരെല്ലാം…!

ഇവരിൽ ചിലർക്ക് അദ്ദേഹത്തെ വിട്ടുപോകാൻ സാധിക്കാതെ ആത്മഹത്യ ചെയ്യേണ്ടിവരികയോ മാനസികമായ താളഭംഗങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്…!

Buy Life with Picasso Book Online at Low Prices in India | Life with Picasso Reviews & Ratings - Amazon.in

1964-ൽ ‘ലൈഫ് വിത്ത് പിക്കാസോ’ എന്ന പുസ്തകം ഫ്രാൻസ്വാസ് ജിലോ എഴുതുന്നത് അദ്ദേഹവുമായി പിരിഞ്ഞ് പതിനൊന്ന് വർഷങ്ങൾക്കുശേഷമാണ്.

ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനെതിരെ ഏതറ്റം വരെ പോകാനും പിക്കാസോ തയ്യാറായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ സ്വാധീനങ്ങൾക്കും ഭീഷണികൾക്കുമിടയിലും ഈ പുസ്തകം ഫ്രാൻസ്വാസിന് പ്രസിദ്ധീകരിക്കാനായെങ്കിലും, അവരോടൊപ്പം താമസിച്ചിരുന്ന അദ്ദേഹത്തിന്റെ രണ്ട് കുട്ടികളെയും പിക്കാസോ എന്നെന്നേക്കുമായി ഉപേക്ഷിക്കുകയാണുണ്ടായത്…!!

അദ്ദേഹത്തിന്റെ ചെറുമക്കൾ എഴുതിയ പുസ്തകങ്ങളിൽ പോലും നിറഞ്ഞുനിൽക്കുന്നത് അദ്ദേഹം കഠിനമായി പുലർത്തിയിരുന്ന സ്ത്രീവിരുദ്ധതകളായിരുന്നുവെങ്കിലും, പ്രണയസങ്കൽപ്പങ്ങളിൽ അദ്ദേഹത്തെ വെല്ലാൻ ആരുമുണ്ടായിരുന്നില്ലെന്ന വൈരുദ്ധ്യവും അതോടൊപ്പം നിലനിൽക്കുന്നുണ്ട്.

യുദ്ധങ്ങളെ പ്രണയിക്കുകയും ഫാസിസത്തിന് അനുകൂലമായി ഫ്യൂച്ചറിസം എന്ന സങ്കൽപ്പം രൂപപ്പെടുത്തുകയും ചെയ്ത തോമാസോ മറിനെറ്റിയും, യുദ്ധവിരുദ്ധതയോടൊപ്പം സ്ത്രീവിരുദ്ധതയും പുലർത്തിയിരുന്ന പിക്കാസോയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് എന്ന വിമർശനാത്മകമായ പ്രസ്താവന ആന്ദ്രേ ബ്രെട്ടൻ നടത്തിയത്, സ്റ്റാലിൻ മരിച്ചപ്പോൾ പിക്കാസോ വരച്ച ഒരു പോർട്രെയ്റ്റ് പത്രത്തിൽ പ്രസിദ്ധീകരിച്ചുവന്ന അവസരത്തിൽ അതിനെക്കുറിച്ചുള്ള വിമർശനക്കുറിപ്പുകൾക്കിടയിലാണ്.

പിക്കാസോയുടെ നിശിത വിമർശകനായിരുന്നു ബ്രെട്ടൻ.

ചരിത്രം നമുക്ക് നൽകുന്ന പാഠങ്ങൾ വ്യക്തിപരമായി ഉൾക്കൊള്ളാതെ, ഒരാളുടെ സൃഷ്ടിപരതയെ മാത്രം ഓർമ്മപ്പെടുത്തുമ്പോൾ മാത്രമാണ് അതാതുകാലങ്ങളിലെ സാമൂഹിക-രാഷ്ട്രീയ മുന്നേറ്റങ്ങളെ അവർ എങ്ങനെയായിരുന്നു സമീപിച്ചിരുന്നത് എന്ന യഥാർത്ഥ ചിത്രം നമുക്ക് മുന്നിൽ അനാവൃതമാകുന്നത്.


ഗോപികുമാർ

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.