2011 ന്റെ ഒരു ജനുവരി ദിനം
ഞാൻ നാട്ടിൽ ചെന്ന സമയം
പല സുഹൃത്ത് സംസാരങ്ങളിലൊന്ന് ഇങ്ങനെ നീണ്ടു.
നീ ഇപ്പോഴും ബോംബെയിൽ ആണോ.?
എത്ര നാൾ ഇങ്ങനെ കഴിയും.
നിനക്ക് അമേരിക്കയ്ക്ക് പൊയ്ക്കൂടേ ?
അതെങ്ങനെ ?
ഞാൻ ആകാംഷ നടിച്ച്
അഭ്യുദയകാംഷിയായ
സുഹൃത്തിനെ പ്രോത്സാഹിപ്പിച്ചു.
പാസ്പ്പോർട്ടെടുത്ത് വിസ അടിച്ച്
അങ്ങോട്ട് പോകണം.
(അതില്ലാതെയും വഴികൾ ഉണ്ട്.)
പിന്നെ ഉൾപ്രദേശത്ത് തങ്ങണം.
പെട്രോൾ പമ്പ്
സൂപ്പർ മാർക്കറ്റ്
ലിഖ്വർ ഷോപ്പ്
കൺസ്ട്രക്ഷൻ സൈറ്റ്
സ്ക്രീൻ പ്രിന്റിംഗ് അങ്ങനെ
എന്തെങ്കിലും തടയും ..
സ്നേഹിതന്റെ മൊഴി.
അപ്പോൾ ഞാൻ പഠിച്ച നിയമം?
നമ്മുടെ കഴിവുകൾ
ആത്മസംതൃപ്തി.(ആത്മഗതം)
അതൊക്കെ വലിയ പാടാണ്.
പിന്നെ ഡോളർ വേണോ??
സർട്ടിഫിക്കറ്റ്സ്
ചുരുട്ടി മാറ്റി വെയ്ക്കുക..!
ഒന്നാന്തരം ഉപദേശം
ഞാൻ അത് ചെവിക്കൊണ്ടില്ല
അതിന് കുറച്ച് ദിവസങ്ങൾക്കു ശേഷം
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടു !
ഇന്നിത് ഓർക്കാൻ കാരണം
അനധികൃത കുടിയേറ്റത്തിന്റെ
ട്രംപ് യുഗപരിണാമം
വായിച്ച് മനുഷ്യാവകാശ വിജ്രംഭിതനായതിനാലാണ്.
രാജ്യത്തിന്റെ വലിപ്പവും
വെട്ടിപ്പിടുത്തത്തിന്റെ വീര്യവും
റിസ്ക് എടുക്കാനുള്ള തയ്യാറും
മലയാളിയെയും ഗുജറാത്തിയെയും
ഇത്തരം ഉപദേശങ്ങൾ ചെവിക്കൊള്ളാൻ ഉത്സുകരാക്കുന്നു.
സമാനമായ പ്രമേയമുള്ള
ഒരു ദുൽഖർ സൽമാൻ സിനിമ ഓർമ്മവരുന്നു.
ഇത്തരം കുടിയേറ്റങ്ങളുടെ നീണ്ട ചരിത്രം ഇന്ത്യക്ക് പണ്ടേ ഉണ്ട്
കൊളമ്പിലേയ്ക്കും
പേർഷ്യയിലേയ്ക്കും
ഇറാഖിലേയ്ക്കും
ബ്രൂണയിലേയ്ക്കുമുള്ള
അനധികൃത കൈയ്യേറ്റങ്ങൾ
ചേർത്തു വായിക്കാം.
മലയാളി അത് ഹൈറേഞ്ചിലേയ്ക്കും
നിലമ്പൂർ വനങ്ങളിലേയ്ക്കും
വൈരക്കുപ്പയിലേയ്ക്കും
വയനാട്ടിലേയ്ക്കും
20ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ പ്രാവർത്തികമാക്കിയവരാണ്.
കാട്ടുമൃഗങ്ങൾ കാടിറങ്ങുന്നതിനെ
നാട്ടുമനുഷ്യർ കാടുകയറിയതിന്റെ
ചരിത്രം കൂടി ചേർത്ത്
വായിക്കുമ്പോൾ സംഗതി പിടികിട്ടും.
അപ്പോൾ പറഞ്ഞു വന്നത്
നാടുകടത്തലിന്റെ ട്രംപ് നീതിയെക്കുറിച്ചാണ്
അതിന്റെ വേരുകൾ
ഇന്ത്യാവിഭജനത്തിലേയ്ക്കുകൂടി
നീണ്ടു ചെല്ലുമ്പോൾ നമ്മൾ
സ്വയം ചേദിക്കണ്ടേതുണ്ട്.!
നമ്മൾ ഭ്രാന്തമായ നിലപാടുകൾ
എടുക്കുന്നതിലും
മനുഷത്വരഹിതമായി
പെരുമാറുന്നതിലും അത്ര
മോശക്കാരാണോ എന്ന്.?
യുദ്ധവും സമാധാനവും അധികാരവും
ഏകാധിപത്യവും വരേണ്യവർഗ്ഗമദവും
കുടിയേറ്റവും നാടുകടത്തലും
വെട്ടിപ്പിടിക്കലും വെട്ടിനിരത്തലും ചേർന്ന
വിചിത്രമായ ലോകവ്യവസ്ഥിതിയുടെ ഇരകളാണ്
ഭൂരിഭാഗം മനുഷ്യരും എന്നത്
സാമാന്യബോധത്തിന്റെ
ബോധ്യപ്പെടൽ മാത്രമാണ്.
…. ങാ…. ഒന്ന് വെറുതെ ഉറക്കെ
ചിന്തിച്ച് നെടുവീർപ്പിട്ടു എന്നു മാത്രം.
…. കടമ്മനിട്ടയുടെ
പൂച്ചയാണിന്നെന്റെ ദു:ഖംകൂടി
ഓർത്ത് വാക്കുകൾ ചുരുക്കുന്നു
നന്ദി നമസ്കാരം ലോകമേ !!.
****
No Comments yet!