1
യുദ്ധം
കട്ടെടുത്തൂ
രാത്രിയുടെ നക്ഷത്രങ്ങള്‍
മണ്ണിലേക്കെറിഞ്ഞത്
തീയുണ്ടകള്‍
2
ആയുധങ്ങള്‍
ഒരിക്കലും സുഖപ്പെടുത്തുന്നില്ല
തകര്‍ന്ന ഹൃദയത്തെ സുഖപ്പെടുത്താന്‍ കഴിയില്ല
കവിതകള്‍ക്ക്, കവികള്‍ക്ക്
3
യുദ്ധാനന്തരം
അമ്മമാര്‍ മുല കൊടുക്കുന്നൂ,
നോവിന്
മക്കളില്ല മാറോടമര്‍ത്താനില്ല,
പാല്‍ച്ചിരി.
യുദ്ധാനന്തരം
അമ്മമാര്‍ തൊട്ടിലാട്ടുന്നൂ
വേദന
മക്കളില്ല മാറോടമര്‍ത്താനില്ല,
പാല്‍ച്ചിരി.
മണ്ണില്‍ വിരല്‍ വരച്ച വരകളല്ലാതെ
രാജ്യം എന്താണ്, അതിരുകളെന്താണ്.
*****







No Comments yet!