Skip to main content

വേദന അതിതീവ്രമായതിനാല്‍ ഒരു മഞ്ഞുമല പോലെ ഉരുകും

ദുഷ്യന്ത് കുമാര്‍ ത്യാഗി (27 സെപ്റ്റംബര്‍ 1931 – 30 ഡിസംബര്‍ 1975) ഒരു ഹിന്ദി കവിയും ചെറുകഥാകൃത്തും ഗസല്‍ എഴുത്തുകാരനുമായിരുന്നു. 1975ലെ അടിയന്തരാവസ്ഥക്കാലത്ത് കവി ദുഷ്യന്ത് കുമാര്‍ തന്റെ
കവിതകളിലൂടെ ജനങ്ങളുടെ ശബ്ദം ഉയര്‍ത്തി. അദ്ദേഹത്തിന്റെ പ്രശസ്തമായ ഗസല്‍ സമാഹാരമായ ‘സായേ മേ ധൂപ്’ അടിയന്തരാവസ്ഥയോടുള്ള അദ്ദേഹത്തിന്റെ കോപവും അമര്‍ഷവും പ്രകടിപ്പിക്കുന്നതാണ്. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തിന്റെ കവിതകള്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയും പ്രചോദനവും നല്‍കി. ഇന്നും അദ്ദേഹത്തിന്റെ കവിതകള്‍ പ്രസക്തമാണ്.

 

വേദന വളരെ തീവ്രമായിത്തീര്‍ന്നിരിക്കുന്നു,
അത് ഒരു മഞ്ഞു പര്‍വതം പോലെ ഉരുകണം,
ഇനി ഗംഗ ഈ ഹിമാലയത്തില്‍ നിന്ന് ഒഴുകണം.

അടിത്തറ ഇളക്കണം എന്ന വ്യവസ്ഥയില്‍
ഇന്ന് ഈ മതിലുകള്‍ തിരശ്ശീലകള്‍ പോലെ ആടാന്‍ തുടങ്ങി.

എല്ലാ റോഡുകളിലും, എല്ലാ തെരുവുകളിലും,
എല്ലാ പട്ടണങ്ങളിലും, എല്ലാ ഗ്രാമങ്ങളിലും,
ഓരോ ശവവും കൈകള്‍ വീശി നടക്കണം.

എന്റെ ലക്ഷ്യം എന്റെ പരിശ്രമം
ഒരു ബഹളം സൃഷ്ടിക്കുക എന്നതല്ല ,
മറിച്ചു ഈ സാഹചര്യം മാറ്റുക എന്നതാണ്.

എന്റെ ഹൃദയത്തിലല്ലെങ്കില്‍,
നിങ്ങളുടെ ഹൃദയത്തില്‍,
എവിടെയെങ്കിലും തീ ജ്വലിച്ചിരിക്കണം.

 

******

വിവ : ബിനോദ് ബാബു കെ. ബി

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.