
1789 ലെ ഫ്രഞ്ച് വിപ്ലവത്തിന് ശേഷം കലകളിലുണ്ടായപ്രധാന സവിശേഷത ക്രിസ്തീയതക്ക് അവമതിപ്പുണ്ടാക്കുന്നതിനുള്ള ബിംബകല്പനകള്‍ സജീവമായി എന്നുള്ളതാണ്.
നവോത്ഥാനത്തിന് ശേഷമുണ്ടായ പ്രധാന ചിത്രങ്ങളെല്ലാം ആധുനിക ചിത്രകാരന്മാരാല്‍ വ്യാഖ്യാനിക്കപ്പെടുകയോ പൊളിച്ചെഴുതുകയോ ഉണ്ടായിട്ടുണ്ട്. ആധുനിക രാഷ്ട്രീയ സാഹചര്യങ്ങള്‍ ചില മിടിപ്പുകളായി കടന്നുവരുന്നത് ഫ്രാന്‍സിസ്‌കൊ ഗോയയിലൂടെയാണ്., പിക്കാസോ ബ്രാക് എന്നിവരിലൂടെ വളര്‍ന്ന് മാര്‍സല്‍ ഡ്യൂഷാമ്പ് ലൂടെ അത് നോര്‍മന്‍ റോക്വെല്‍ എന്ന അമേരിക്കന്‍ ചിത്രകാരനിലേക്കെത്തുന്നതിന്റെ നാള്‍വഴികള്‍ ഏറെ രസകരമാണ്.
എണ്‍പത്തിനാല് വയസ്സുവരെ ജീവിച്ച് 1978 ല്‍ അവസാനിച്ച നോര്‍മന്‍ എന്ന ചിത്രകാരന്റെ ആധുനിക രാഷ്ട്രീയ പ്രയോഗങ്ങളുടെ ആലേഖനങ്ങള്‍ ഇന്നും ത്രസിപ്പിച്ചുകൊണ്ടിരിക്കും.
Saturday evening post എന്ന പ്രസിദ്ധമായ മാസികയില്‍ ഇല്ലസ്‌ട്രേറ്റര്‍ ആയി ജോലി ചെയ്ത നാല്പത്തിയെഴു വര്‍ഷങ്ങളെക്കാള്‍ കറുത്തവരുടെ ജീവിതം കൈകാര്യം ചെയ്യേണ്ടതില്ലെന്ന മാസിക ഉടമകളുടെയും വായനക്കാരുടെയും നിരന്തര വിമര്‍ശനങ്ങളില്‍ മനം മടുത്ത് ജോലി രാജിവെച്ചതിനു ശേഷം മരിക്കുന്നത് വരെയുള്ള കുറച്ച് വര്‍ഷങ്ങളാണ് നോര്‍മന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഏടുകളായി നമുക്ക് മുന്നിലുള്ളത്.

സമകാലിക വിഷയങ്ങളോട് തന്റെതായ പ്രതിബദ്ധ രാഷ്ട്രീയ നിലപാടുകളെടുത്ത നിരവധി ചിത്രങ്ങള്‍ നോര്‍മന്റേതായി നമുക്ക് മുന്നിലുണ്ട്.

New Kid in the Neighbourhood, Southern Justice തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണമാണ്.
ഈ അവസരത്തില്‍ ഫ്രീഡം സീരീസിലെ നാല് ചിത്രങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ അനിവാര്യമാകുന്നുണ്ട്.

ഫ്രീഡം ഓഫ് ഫിയര്‍ എന്ന ചിത്രം ബോംബുകളുടെയും പേടിപ്പെടുത്തലുകളുടെയും ഇടയില്‍ രണ്ടു കുട്ടികളെ ഉറക്കികിടത്തി നാളെയുടെ ശാന്തിയിലേക്കുണരുന്നത് സ്വപ്നം കാണുന്ന മാതാപിതാക്കളുടേതാണ്.(പിതാവിന്റെ കയ്യിലുള്ള പത്രത്തിലെ ബോംബിങ്, ഹോറര്‍ എന്നീ തലക്കെട്ടുകള്‍) Freedom of worship എന്ന ചിത്രം പ്രാര്‍ത്ഥിക്കാനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിന്റെ വേദനകള്‍ പങ്കുവെക്കുന്നതാണ്.
Freedom of speech എന്ന ചിത്രം ഒരു സമ്മേളനത്തിലെ ബഹുസ്വരതകള്‍ ഒരു ചെറുപ്പക്കാരനിലൂടെ പറയാന്‍ ശ്രമിക്കുന്ന എന്നാല്‍ ആ ചെറുപ്പക്കാരനെ ആരാധനയോടെ നോക്കുന്ന നോര്‍മന്‍ അടക്കമുള്ള മറ്റുള്ളവരും ചേര്‍ന്നതാണ്. Freedom from want എന്ന ചിത്രം
പരമ്പരാഗതമായ ഭക്ഷണങ്ങള്‍ പങ്കുവെക്കുന്ന കുടുംബ സുരക്ഷാസൗന്ദര്യങ്ങളുടെ ഓര്‍മ്മപ്പെടുതലാണ്.

1964 മുതല്‍ നോര്‍മന്‍ കൈകാര്യം ചെയ്തത് അധികവും വര്‍ണവെറിയുമായി ബന്ധപ്പെട്ട അമേരിക്കന്‍ ആഫ്രിക്കന്‍ വിഷയങ്ങളായിരുന്നു. The problem we all live with എന്ന ചിത്രം, കറുത്തവര്‍ക്കിടയിലിരുന്നു പഠിക്കാന്‍ ഞങ്ങളുടെ കുട്ടികള്‍ക്കാവില്ലെന്ന വെളുത്തവരുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലൂടെ നാല് ലൈഫ് മാര്‍ഷലുകളുടെ സുരക്ഷയില്‍ തലയുയര്‍ത്തി നടന്നു പോകുന്ന റൂബി ബ്രിഡ്ജ് എന്ന കറുത്ത പെണ്‍കുട്ടിയുടെ 1960 ലുണ്ടായ യഥാര്‍ത്ഥ കഥയില്‍ നിന്നുരുതിരിഞ്ഞതാണ്. ഈ ചിത്രത്തില്‍ ഒരുപക്ഷെ കീഴാളരെന്ന് മുദ്രകുതപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനുവേണ്ടി പഞ്ചമി എന്ന പെണ്‍കുട്ടിയുടെ കൈകള്‍ പിടിച്ചു സ്‌കൂളിലേക്ക് നടന്നുപോകുന്ന അയ്യങ്കാളിയെ നമുക്ക് ഓര്‍മിച്ചെടുക്കാം !

കറുത്ത പെണ്‍കുട്ടികളുടെ നിഷ്‌കളങ്കത പറഞ്ഞുമതിയാവാത്തൊരു വെളുത്ത ചിത്രകാരനാണ് നോര്‍മന്‍ റോക്വെല്‍ എന്നാണ് ചരിത്രം പറയുന്നത്. യൂറോപ്പിലെ നാസി അധിനിവേശങ്ങള്‍ക്കെതിരെ നോര്‍മന്റെ ഫ്രീഡം പരമ്പരയിലെ നാല് ചിത്രങ്ങളും അമേരിക്കന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ പോസ്റ്ററുകളായി തീരുകയും അമേരിക്കയുടെ നാസി വിരോധത്തിനൊപ്പം നോര്‍മന്‍ നിലകൊണ്ടുവെങ്കിലും വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കന്‍ നിലപാടുകളോടിടഞ്ഞു നിന്ന് ചിത്രം വരക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു യഥാര്‍ത്ഥ രാഷ്ട്രീയചിത്രകാരനായിരുന്നു നോര്‍മന്‍.

NORMAN ROCKWEL
The Real Political Artist
1894-1978







നോർമൻ റോക്ക് വെല്ലിനെ പരിചയ പെടുത്തി തന്ന ഗോപി കുമാറിനും ചെണ്ടക്കും അഭിനന്ദനങ്ങൾ.
Great