Skip to main content

ഉറുമ്പുകൾ

കുഞ്ഞനുറുമ്പുകൾ
ചിന്തകൾ
തല ചുമടായി
കൊണ്ടു വന്നു.
വരി വെച്ച്
നടന്ന് കയറി
അവർ തലയ്ക്കുള്ളിൽ
താമസമാക്കി.
പാഴ് ചിന്തകൾ
അകം നിറയെ വിതറി
ഇരുട്ടിന്റെ വിത്ത് വിതച്ചു.
തല മുഴുവൻ അരിച്ചു നടന്ന അവർ ഓർമ്മകൾ
ചികഞ്ഞെടുത്തു.
ഉറുമ്പുകൾ കാർന്നു തിന്ന ഓർമ്മകൾക്കെല്ലാം
മധുരമുണ്ടായിരുന്നു
കയ്പ്പേറിയ ഓർമ്മകൾ
അവർ അവിടെ തന്നെ ഉപേക്ഷിച്ചു.
തെളിച്ചമുള്ളവയെല്ലാം കവർന്നെടുത്ത്
അവർ അടുത്ത ഇടം
തേടി യാത്രയായി
തലയിൽ നിന്ന്
ഊറി വന്ന
കയ്പ്പ് നീര് കുടിച്ചു
ഞാൻ പതിയെ
മറവിയുടെ ലോകത്തേക്ക്
നടന്നു കയറി.

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.