Skip to main content

തൂക്കണാം കുരുവി

തൂക്കണാം കുരുവി
ഞങ്ങളുടെ വീട്ടിൽ ഒരു
കൂട് കെട്ടി
ഞങ്ങളുടെ ഒരേ ഒരു മരത്തിൽ അത് മുട്ടയിട്ടു
ഞങ്ങൾക്ക് അതിനെ
പറഞ്ഞയക്കണം എന്നില്ലായിരുന്നു.
ഞങ്ങൾ കൂട് വളരുന്നത് കണ്ട് നിന്നു
മുട്ട വിരിയുന്നതിന്
മേൽനോട്ടം വഹിച്ചു
തൂക്കണാം കുരുവി
മുതലാളിയുടെ ഭാവത്തിൽ
തിരികെ വന്നു
അതിന്റെയാണ് വീടെന്ന
ഭാവത്തിൽ ഞങ്ങൾക്ക്
ഉപദേശിയുടെ പരിരക്ഷ നൽകി.
അവർ പറയുന്നു അത്
പടിഞ്ഞാറ് നിന്നാണ് വന്നതെന്ന്
കടൽകാക്കകളെ വീഴിച്ച
പ്രക്ഷുബ്ധമായ കടലിൽ നിന്നെന്ന പോലെ
മുക്കുവർ റാന്തൽ വെളിച്ചത്തിൽ വലകൾ ഉണക്കുമ്പോൾ
അതിന്റെ മതപ്രസംഗങ്ങൾ
നമ്മുടെ ആത്മീയതയയാവുന്നു.
നമ്മുടെ പുതിയ ചക്രവാളം
അതിന്റെ കൂട്ടിൽ അവസാനിക്കുന്നു
ആശയ വിനിമയക്കാരുടെ ഉത്തരങ്ങളിലും പ്രാർത്ഥനകളിലും
നമുക്ക് പങ്കു ചേരാനാവില്ല.
നമ്മൾ ഓരോ ദിവസവും പുതിയ വീടുകൾ തേടുന്നു.
പുതിയ അൾത്താരകൾ
പുനർനിർമ്മിക്കാൻ നമ്മൾ പരിശ്രമിക്കുന്നു.
പഴയ ദേവാലയങ്ങൾ
തൂക്കണാം കുരുവിയുടെ കാഷ്ടം വീണ്
അശുദ്ധമായിരിക്കുന്നു.

***


For Kofi Awoonor: Two Poems. | Nu kɛ Hulu (Water and Sun)

കോഫി അവുനൂർ

ആഫ്രിക്കൻ സാഹിത്യത്തിലെ വളരെ പ്രശസ്തമായ ഒരു കവിത, ആഫ്രിക്കയിലെ അധിനിവേശ സംസ്‌കാരത്തിന്റെ രൂപകമായാണ് തൂക്കണാം കുരുവി എന്ന കവിത അറിയപ്പെടുന്നത്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.