Skip to main content

മരണാനന്ദം

ഉറക്കവും രതിമൂർച്ഛയും തമ്മിലെന്തു ബന്ധം?

ഉറക്കം— ഒരു ചെറുമരണം!
മരണത്തിനായുള്ള നിത്യപരിശീലനം!

രതിമൂർച്ഛ— ആനന്ദമോ നിരാനന്ദമോയെന്നു
തിരിച്ചറിയാനാവാത്തവിധം
കെട്ടുപിണഞ്ഞുകിടക്കുന്ന പ്രഹേളിക!

മരണം വേദനയാണോ?
ഏതു വിഢിയാണ് പറഞ്ഞതു മരണം വേദനയെന്ന്?

ദൈവവും ചെകുത്താനും സങ്കല്പമെങ്കിൽ,
സ്വർഗ്ഗവും നരകവും വെറും കെട്ടുകഥയെങ്കിൽ,
മരണവേദനയും ഒരു സങ്കല്പംമാത്രം!

സത്യത്തിൽ മരണം— പരമാനന്ദം!

ഇനി പറയൂ…
ഉറക്കവും രതിമൂർച്ഛയും തമ്മിലെന്ത്?
രണ്ടും ചെറുമരണങ്ങൾ,
മരണത്തിനായുള്ള മനോഹരമായ പരിശീലനങ്ങൾ!

അതെ, രണ്ടുതരം മരണാനന്ദങ്ങൾ!

***

One Reply to “മരണാനന്ദം”

  1. എവിടുന്നു കിട്ടിയിഷ്ടാ നിനക്കീ വിവേചനം. ആരും നിനക്കാത്ത നിരീക്ഷണം 🤔

Your Email address will not be published.