Skip to main content

ഏതെങ്കിലും വ്യക്തി വാചക സംജ്ഞയല്ല ഞാൻ

എനിയ്ക്കായി
അനേകം സർവനാമങ്ങൾ
ചാർത്തി തന്നിരിക്കുന്നു.

എന്റെ നാലുതരം
ടൈം മെഷീനൽ ശബ്ദങ്ങൾക്ക്‌
അനുസരിച്ചാണ്
എനിക്ക് വിശേഷണങ്ങൾ തന്നിരിക്കുന്നത്.

എന്റെ
ഇടറാത്ത ശബ്ദം
അവരെക്കൊണ്ട് നിർലജ്ജ എന്ന് വിളിപ്പിച്ചു .

തുറന്ന, മുഴങ്ങുന്ന ശബ്ദം മര്യാദയില്ലാത്തവളെന്നും

ഉച്ചസ്ഥായിയിലുള്ള ശബ്ദം
അസഭ്യയെന്നും,
സംസ്കാര ശൂന്യയെന്നും.

ഘനമാർന്ന ശബ്ദമോ
അഹങ്കാരിയെന്നും.

എന്നാൽ
നാമങ്ങൾ
സദാചാര വാദികൾക്ക്
മാത്രം സുരക്ഷിതമാണിവിടെ.

കൂട്ടിക്കിഴിച്ച് നോക്കുമ്പോൾ
ഞാൻ വെറും ചരിത്രഹീന.

***

കവിപരിചയം :

പായൽ ഭരദ്വാജ്

ഉത്തർ പ്രദേശിലെ ഖുർജ സ്വദേശിയായ ഹിന്ദിയിലെ യുവ കവയിത്രി. സാമൂഹിക പ്രശ്നങ്ങളും സ്ത്രീ ജീവിതത്തിന്റെ വിവിധ സമസ്യകളും പായലിന്റെ കവിതകൾക്ക്‌ വിഷയങ്ങളാണ്.


വിവര്‍ത്തക പരിചയം :

മിനി അനാമിക 

മിനി അനാമിക എന്ന പേരില്‍ എഴുതുന്നു. തിരുവനന്തപുരം സ്വദേശിയാണ്. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍നിന്നും മലയാളത്തിലേക്ക് കവിതകളുടെ മൊഴിമാറ്റം നടത്തുന്നു. നവമാധ്യമങ്ങളിലും മാസികകളിലും കവിതകള്‍ എഴുതുന്നു. ഹൈദരാബാദില്‍ താമസം.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

One Reply to “ഏതെങ്കിലും വ്യക്തി വാചക സംജ്ഞയല്ല ഞാൻ”

  1. യു. നന്ദകുമാർ,

    വളരെ നന്ന്. മൃദുവായി ഒഴുകുന്ന പരിഭാഷ.

Your Email address will not be published.