ചെടികളുടെ
സ്വകാര്യതയെക്കുറിച്ച്
പറഞ്ഞൊരാളെ
ഇന്ന് കണ്ടു.
നിശബ്ദമായി
യാത്ര പറഞ്ഞ്
ചെരിപ്പില്ലാത്ത കാലുകൾ
നനവുള്ള പാറയിൽ
സൂക്ഷ്മതയോടെ ചേർത്ത്
നിലാവലിഞ്ഞു കിടന്ന
ഒരു കുന്ന് കയറി
അയാൾ മറഞ്ഞു.
അയാളുടെ
വിരലുകൾക്കിടയിലൂടെയുതിർന്ന
നക്ഷത്രങ്ങളെ
പാറക്കൂട്ടങ്ങൾക്കിടയിലെ
അരിപ്പൂവുകൾക്കുള്ളിലും
താഴെയിരമ്പുന്ന
കടൽത്തിരനുരയ്ക്കുള്ളിലും
തിരയുന്നു,
രാത്രിയുടെ
തിളയ്ക്കുന്ന നിശബ്ദതയിൽ.
***







എന്തു നല്ല കവിത. ചിത്രയ്ക്ക് ആയിരം അഭിനന്ദനങ്ങൾ
Super mam
മനോഹരം
👍
നല്ല കവിത. വലിയ സന്തോഷം
അയാളിലെ ആ തണുപ്പാണ് ഇന്നും ആ പൂക്കളെ വാടാതെ പിടിച്ചുനിർത്തുന്നത് . പക്ഷെ തൊട്ടടുത്ത തൊട്ടാവാടി എന്നും തലകുനിക്കുന്നത് പൂക്കളുടെ സ്വകാര്യത അറിയാത്തവരുടെ നാട്ടിലായതിനാലാണെന്നും ആരൊക്കെയോ പിറുപിറുക്കുന്നുണ്ട്.