Skip to main content

നമ്മള്‍

ഒരേ മഴനനഞ്ഞ്
ഒരേ വെയില്‍ ചൂടേറ്റ്
ഒരു മരത്തിന്റെ
രണ്ടിലകളായിരുന്നു നാം.
ഇലഞരമ്പുകളെ
പൊള്ളിച്ചെത്തിയ പ്രണയപ്പനിയില്‍
ഒരോര്‍ക്കാപ്പുറത്ത്
ഇരുവശങ്ങളി ലേക്കുമായ് നാം അടര്‍ന്നു
പങ്കുവെച്ച സ്വപ്നങ്ങള്‍
പകുത്തെടുത്ത
നിമിഷങ്ങളുടെ സീല്‍ക്കാരങ്ങള്‍
മൗനത്തിന്റെ
കടലിരമ്പങ്ങള്‍
ഒക്കെയും അടുക്കിവെക്കണം
ഓർമ്മയുടെ
അലമാരയിൽ
എന്നേക്കുമായി.

***

One Reply to “നമ്മള്‍”

Your Email address will not be published.