Skip to main content

തദേവുഷ് റൂസെവിച്ച്

ദസ്തയെവ്സ്കി പറഞ്ഞു
സത്യമോ യേശുവോ
എന്നൊരു തിരഞ്ഞെടുപ്പു വന്നാൽ
താൻ തിരഞ്ഞെടുക്കുക
യേശുവിനെ ആയിരിക്കുമെന്ന്

എനിക്കിപ്പോൾ
ദസ്തയെവ്സ്കിയെ
മനസ്സിലായിത്തുടങ്ങിയിരിക്കുന്നു

യേശുവിന്റെ ജനനം, ജീവിതം,
മരണം, ഉയിർത്തെഴുന്നേല്പ്
പ്രപഞ്ചത്തിലെ
വലിയൊരപവാദമായിരുന്നു

യേശു ഇല്ലായിരുന്നുവെങ്കിൽ
നമ്മുടെ ചെറിയ ഗ്രഹം
ഒരു പ്രാധാന്യവുമില്ലാത്തതായേനെ

ഈ മനുഷ്യൻ
ദൈവത്തിന്റെ പുത്രൻ
മരിച്ചുവെങ്കിൽ

ഓരോ ദിവസവും പ്രഭാതത്തിൽ
പിന്നെയുമവൻ ഉയിർത്തെഴുന്നേൽക്കുന്നു
അവനെ അനുകരിക്കുന്ന
ആരിലും.

***

No Comments yet!

Your Email address will not be published.