നിന്റെ മൗനത്തിന്റെ
കടലിലേക്ക്
എന്റെ ഹൃദയം
പരൽമീനിനെ പ്പോലെ
ഊളിയിടുന്നു..
എനിക്കായി ഒരു വാക്ക് പോലും
അതിന്റെ പവിഴപ്പുറ്റുകളിൽ ഒളിഞ്ഞിരിപ്പില്ലെന്ന്
കടലുപ്പിന്റെ സാന്ദ്രത
നുണയുന്ന വേഗത്തിൽ
തിരിച്ചറിയുന്നു..
വീണ്ടും വീണ്ടും
അതിൽ അങ്ങിങ്ങ്
പരതിപ്പരതി
നിരാശയോടെ
കടലാഴത്തിലേക്ക്,
നിന്റെ നിസ്സംഗതയുടെ വലിയ മീൻവായിലേക്ക്
കയറിപ്പോകുന്നു..
ചോര വാർന്ന്, നിനക്കുള്ള എന്റെ കവിതകൾ,
ആ വായ്ക്കുള്ളിൽ അങ്ങനെ പിടഞ്ഞു കിടക്കും…
പക്ഷേ,
മൃതിക്ക് കീഴടങ്ങുകയില്ല.
***








No Comments yet!