Skip to main content

ഇരുൾച്ചാരം

1

ഇപ്പോൾ ഇരുളിനെ ഭേദിക്കണം…
വെളിച്ചത്തിനുവേണ്ടിയോ നിലാവിനുവേണ്ടിയോ അല്ല,
കടുത്ത ഇരുളിനുവേണ്ടി…
കടും കട്ട ഇരുളിനുവേണ്ടി…
ഇനിയും കടുത്ത ഇരുളിനുവേണ്ടി…
ഗാഢവും നിഗൂഢവും പൂതവുമായ ഇരുളിനുവേണ്ടി…

2

അവരെല്ലാവരും വെളിച്ചം വേണമെന്ന് നിലവിളിക്കുന്നു…
ശരീരമാകെ നിലാവിന്റെ തിളക്കങ്ങൾ നിറയ്ക്കാൻ വെമ്പൽ കൊള്ളുന്നു…
മനസ്സിനുള്ളിൽ കിരണങ്ങളുടെ രഥം പായിക്കണമെന്ന് കൊതിക്കുന്നു…
മസ്തിഷ്കത്തിൽ സൂര്യപരാഗങ്ങൾ ചുഴറ്റണമെന്ന് തിടുക്കപ്പെടുന്നു

3

ഓ മനുഷ്യാ! നിന്നോടൊരു കാര്യം പറയട്ടെ!
വെളിച്ചവും ഇരുളും വേർതിരിച്ചറിയുന്നത് നിന്റെ ശരീരം മുഴുവനുമല്ലല്ലോ…
കാലിനും ചുണ്ടിനും വെട്ടവും ഇരുളും വ്യത്യാസമൊന്നുമില്ലല്ലോ…
ഇരുളിനെ കാണുന്നത് കണ്ണുകൾ മാത്രമല്ലേ…
അരയ്ക്കു മുകളിലായാലും താഴെയായാലും
ഇരുളിനെക്കുറിച്ചൊരു ബോധവുമില്ലല്ലോ…
കണ്ണുകൾക്കല്ലാതെ മറ്റൊരു കോശത്തിനും
ഈ അറിവ് ലഭിക്കുന്നില്ലല്ലോ…
കണ്ണ് മൂടിക്കെട്ടപ്പെടുന്ന വേളയിൽ,
കൺപോളകൾ അടയുന്ന നിമിഷത്തിൽ,
കണ്ണുകൾ ശാശ്വതമായി അടയുന്ന വേളയിൽ മാത്രമേ
ഇരുളിന്റെ സൗന്ദര്യവും…
വെളിച്ചത്തിന്റെ സുഖവും…
അറിയാനാകൂ…

4

ഇമകൾക്ക് മാത്രമല്ലേ
ഇരുളിന്റെയും വെളിച്ചത്തിന്റെയും സ്പന്ദനം!
റെറ്റിനയ്ക്ക് മാത്രമല്ലേ
നിറങ്ങളെയും പ്രകാശത്തെയും തിരിച്ചറിഞ്ഞു ധരിക്കാനാകൂ!
അതുകൊണ്ടാണ് ഇപ്പോൾ—
കണ്ണുകൾ തുറന്നിരിക്കുന്ന വേളയിലും,
കണ്ണിമകൾ വിടർന്നിരിക്കുന്ന സമയത്തുപോലും
ഇരുളിനെ കാണേണ്ടത്…
ഇരുളിന്റെ തിരശ്ശീലകളെ
നോട്ടങ്ങൾ കൊണ്ട് സ്പർശിക്കേണ്ടത്…

6

ഇപ്പോൾ ഇരുളിനെ നാം ഭേദിക്കണം…
അതിനെ ചിത്രമാക്കി മാറ്റണം…
അതിന്റെ രേഖകൾ വരയ്ക്കണം…
ഇരുളിനെ തകർക്കണം…
വിഘ്നരഹിതമാക്കി മാറ്റണം…
അതിൽ ലയിച്ചുചേരണം…

7

ഒരു കണ്ണിന് മാത്രമല്ല,
ശരീരം മുഴുവൻ
ഇരുളിന്റെയും വെളിച്ചത്തിന്റെയും അനുഭൂതി പകരണമെങ്കിൽ,
കൺകോണുകളിൽ കളിൽ പോലും
ഇരുളിന്റെ വനങ്ങൾ നട്ടുപിടിപ്പിക്കണം…
മൂന്നാം കണ്ണിലും
ഇരുട്ട് പൂക്കാൻ,
ഇരുളിന്റെ ഭസ്മം
ഭ്രൂമധ്യത്തിൽ പൂശിക്കൊള്ളണം…
ഇരുളിന്റെ രേഖകളാൽ
നെറ്റിയിൽ ഒരു പുതിയ ലിപി എഴുതിക്കൊള്ളണം…

8

ഇപ്പോൾ ഈ ഇരുളിനെ ഭേദിക്കണം!
നവനവോന്മേഷമുള്ള ഒരു ഇരുളിനെ ഒരുക്കണം!!
പുതിയൊരു സമ്പൂർണ ഇരുളിനെ സൃഷ്ടിക്കണം…!!!
എന്നാലേ
പുതിയ ഭൂമി എന്നൊരു സ്വപ്നം കണ്ട്
നമുക്കുറങ്ങാൻ കഴിയൂ..

***


കവി പരിചയം :

Dr. മാമിഡി ഹരികൃഷ്ണ

മാമിടി ഹരികൃഷ്ണ തെലങ്കാനയിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും കലാ-സാഹിത്യ പ്രചാരകനുമാണ്. വിവിധ കലാരൂപങ്ങളെയും ജനകീയ സാംസ്കാരിക പാരമ്പര്യങ്ങളെയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം, തെലങ്കാനയുടെ സാംസ്കാരിക നയരൂപീകരണത്തിലും കലാസംഘടനകളുടെ വികസനത്തിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സാഹിത്യം, നാടകം, സംഗീതം, ജനകീയ കലകൾ എന്നിവയെ പൊതുസമൂഹവുമായി ബന്ധിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്. തെലങ്കാന സാഹിത്യ അക്കാദമി സെക്രട്ടറിയാണ്‌


തെലുഗില്‍നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം :

ഇമ്മാനുവല്‍ മെറ്റ്ല്‍സ്

Poet, Artist, Post Graduate in English Sanskrit and Psychology (Social and Health) by profession clinical psychologist.

Write in Telugu English and Malayalam.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “ഇരുൾച്ചാരം”

Your Email address will not be published.