Skip to main content

റിപ് ടൈഡ് – സിനിമ എന്ന സ്വപ്നത്തിലെ ഹാലൂസിനേഷന്‍

കടല്‍ത്തിരകളുടെ ഇരച്ചു കയറുന്ന ശബ്ദങ്ങളിലൂടെ ആണ് റിപ്ടൈഡ് എന്ന ഈ സിനിമ ആദ്യ ഷോട്ടിലൂടെ ഉള്ളിലേക്ക് കടക്കുന്നത്. ഒരു കടല്‍ത്തീരത്തെ ഒറ്റക്കുള്ള ഒരു കാര്‍ തന്നെയാണ് ഈ സിനിമ നമ്മളെ ലോകത്തില്‍ നിന്നും മറ്റൊരു ലോകത്തിലേക്ക് എത്തിക്കുന്നത്. കടല്‍തിരമാലകളുടെ ശബ്ദത്തില്‍ നിന്നും പിന്നെ ദൃശ്യതയുടെ ഫാന്റസികളിലേക്ക്, പ്രണയത്തിലേക്ക്, ലൈംഗികതയിലേക്ക്, മിസ്റ്റിസിസത്തിലേക്ക്, അരാജകതയിലേക്ക്, വേറെ ഒരു കാലത്തിലേക്ക് യൂണിവേഴ്‌സിലേക്ക് ഈ സിനിമ നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു. സിനിമ എന്നത് ദൃശ്യതയുടെയും ശബ്ദങ്ങളുടെയും ടൂളുകള്‍ കൊണ്ട് വിസ്മയക്കളിയാണെന്ന രീതിയില്‍ നമ്മളെ ചേര്‍ത്ത് വെക്കുന്നു.

സിനിമ എന്ന നറേറ്റീവിന്റെ നോര്‍മാലിറ്റിയെ ലീനിയര്‍ ലൈനിനെ ബ്രേക്ക് ചെയ്തു കൊണ്ട് രണ്ട് മനുഷ്യരുടെ ലൈംഗികതയിലേയും സ്വവര്‍ഗ്ഗരതിയുടെയും പ്രണയത്തിന്റെയും ആഹ്ലാദത്തിന്റെയും ഹാലൂസിനേറ്റഡ് വേള്‍ഡ് നമുക്ക് മുമ്പില്‍ തുറന്നു വെക്കുകയും ചെയ്യുന്നു. യൂറോപ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ സിനിമയിലേതുപോലെ കണ്ടു പരിചയമുള്ള ദൃശ്യതയുടെ സ്വഭാവങ്ങളെ കേരളത്തിലെ ഒരു പശ്ചാത്തലത്തില്‍ ഇവിടത്തെ മറ്റൊരു ജിയോഗ്രഫിയും കൂടി ചേര്‍ത്ത് ഒരു യൂണിവേഴ്‌സല്‍ ഭൂമിക സൃഷ്ടിക്കുകയും ചെയ്യുന്നു. നറേറ്റീവിന്റെ ലീനിയര്‍ സ്‌റ്റൈലിനെ മുഴുവന്‍ അടിമുടി അട്ടിമറിച്ച് കൊണ്ട് സ്വപ്നങ്ങള്‍, ലൈംഗികതകള്‍, ഹാലൂസിനേഷന്‍, മരണം, ജീവിതം, രോഗം, കഥകള്‍ എന്നീ നിരവധി നറേറ്റീവ് ടൂളുകള്‍ ഉപയോഗിച്ച് കേരളത്തില്‍ നിന്ന് ഒരു ഹോമോ സെക്ഷ്വല്‍ ഗേ സിനിമ സൃഷ്ടിക്കുന്നത് വല്ലാത്തൊരു ഗംഭീര പരീക്ഷണമായി ഈ സിനിമയിലൂടെ രൂപപ്പെടുന്നു. തീരെ താല്‍പ്പര്യമില്ലാതെ കണ്ടുതുടങ്ങിയ ഒരു സിനിമയുടെ ആദ്യത്തെ കടല്‍തിരമാലയുടെ ശബ്ദത്തില്‍ അകത്തേക്ക് കയറിയാല്‍ പിന്നെ പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്തവിധം കൂടെ കൂട്ടിക്കൊണ്ട് പോകുന്ന ഒരു മാഗ്‌നെറ്റിക് അട്രാക്ഷന്‍ ഈ സിനിമയ്ക്ക് ഉണ്ട്.

കടല്‍, റോഡ്, പ്രകൃതി, എണ്‍പതുകളുടെ വാഹനം, റൂമുകള്‍, വാതിലുകള്‍, ആശുപത്രി, പുഴ, പാലം, കാറ്റ് – ഇങ്ങനെ പലതരം യാഥാര്‍ത്ഥ്യ ഇടങ്ങള്‍ സിനിമയിലെ ചിത്രീകരണത്തില്‍ സംവിധായകന്‍ ദൃശ്യതയില്‍ ഒരു ഇന്‍സെപ്ഷന്‍ മോഡില്‍ നമ്മളെ ഹാലൂസിനേറ്റ് ചെയ്ത കഥാപാത്രങ്ങളുടെ ലോകത്തിലേക്കും അവരുടെ പ്രണയത്തിലേക്കും ലൈംഗികതയിലേക്കും എത്തിക്കുന്നു. തുടര്‍ന്ന് മരണത്തിലൂടെയും ദൃശ്യതയിലൂടെയും അദൃശ്യതയിലൂടെയും നഷ്ടപ്പെടലുകളുടെയും കഥാപാത്രങ്ങളുടേതായ മറ്റൊരു ഹാലൂസിനേഷനിലൂടെയും മറ്റൊരു ഇന്‍സെപ്ഷന്‍ വേള്‍ഡിലേക്ക് ഈ കഥാപാത്രങ്ങളും നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നു. ആത്തരം ഒരു അപാരമായ അപാരമായ ലോകത്തേക്ക് കാമുകന്മാരുടെ മഞ്ഞക്കൊടി ഏന്തിയ കപ്പലിന്റെ ഏകാന്തതയിലേക്ക്, ഒരു ഗേ സെക്ഷ്വാലിറ്റിയുടെ ലോകത്തിലേക്ക് -ഇവയിലേക്കെല്ലാം കൊണ്ടുപോകുമ്പോള്‍ റിപ് ടൈഡ് സിനിമ എന്ന സ്വപ്നത്തിനുള്ളില്‍ കഥാപാത്രങ്ങളുടെ മറ്റൊരു സ്വപ്നം രൂപപ്പെടുന്നു. നമ്മളെ ചുഴറ്റുന്ന ഒരു ഹാലൂസിനേഷന്‍ ആണത്. രസകരമായ ഒരു മാജിക്കല്‍ വേള്‍ഡ് ആണത്.

അടുത്ത കാലത്ത് മലയാളത്തില്‍ കണ്ടു ഞെട്ടിയ ഒരു ഇന്റര്‍നാഷണല്‍ സിനിമയാണ് സംവിധായകന്റെ റിപ് ടൈഡ് എന്ന മലയാളം സിനിമ.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.