
മെഹ്ഫില്‍ എന്ന വാക്ക് (അറബിക്?) എന്ന അറബി പദത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്, അതിനര്‍ത്ഥം ‘ആരെയെങ്കിലും രസിപ്പിക്കുന്നതിനോ (അല്ലെങ്കില്‍ പ്രശംസിക്കുന്നതിനോ) ഒത്തുചേരല്‍’ എന്നാണ്, മലയാളി ചെറുപ്പക്കാരുടെ ഈ ബാന്റ് രസിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും സ്‌നേഹത്തിന്റെ ഐറണികളിലൂടെ വിദ്വേഷത്തിന്റെ ഇരുളുകളെ പ്രതിരോധിക്കുക കൂടിയാണ് ചെയ്യുന്നത്.
കലഹമല്ല നിര്‍മ്മലമായ സ്‌നേഹം എന്ന സന്ദേശവുമായ എല്ലാ നവരാത്രി കാലത്തും നടക്കുന്ന രാജസ്ഥാന്‍ കബീര്‍ സംഗീത യാത്രയില്‍, മെഹ്ഫില്‍- ഇ – സമ മ്യൂസിക് ബാന്റ് സംഗീത വിരുന്നൊരുക്കി ശ്രദ്ധേയമായി.
കബീര്‍, ബുള്ളേ ശ, സൂഫി പാട്ടുകളുടെ ആവിഷ്‌ക്കാരവുമായി നടത്തിവരുന്ന രാജസ്ഥാന്‍ കബീര്‍ സംഗീത യാത്രയില്‍ കേരളത്തില്‍ നിന്നും ആദ്യമായാണ് ഒരു സംഗീത ബാന്റിന് അവസരം ലഭിച്ചത്.
കലഹവും വിദ്വേഷവും ഇരുള്‍ പടര്‍ത്തുന്ന ഇക്കാലത്ത് സംഗീതത്തിലൂടെ ഒരു സംസ്‌കാരിക പ്രതിരോധം എന്ന നിലയിലാണ് രാജസ്ഥാന്‍ കബീര്‍ സംഗീത യാത്ര ബിക്കാനാറിലെ മലാങ്ങ് ഫൗണ്ടേഷന്‍ നടത്തി വരുന്നത്.
കേരളത്തിലെ ചെറുപ്പക്കാരുടെ ഈ സംഗീത കൂട്ടായ്മയുടെ സാന്നിദ്ധ്യം ശ്രദ്ധേയവും ഞങ്ങള്‍ നടത്തുന്ന മൂല്യവത്തായ സന്ദേശ യാത്രക്ക് സര്‍ഗ്ഗാത്മകമായ കരുത്ത് നല്‍കിയെന്ന് സംഘാടകനും കബീര്‍ സംഗീത യാത്രയുടെ അമരക്കാരനുമായ ഗോപാല്‍ സിങ്ങ് പറഞ്ഞു.

ഡല്‍ഹി ആസ്ഥാനമായുള്ള ഒരു സൂഫി-ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീത സംഘമാണ് മെഹ്ഫില്‍-ഇ-സമ. പ്രധാനമായും കേരളത്തില്‍ നിന്നുള്ള കലാകാരന്മാര്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2015 ഡിസംബറില്‍ ഡല്‍ഹിയിലെ ജാമിയ നഗറില്‍ ജാവേദ് അസ്ലമും ഇര്‍ഫാന്‍ എറൂത്തും ചേര്‍ന്ന് സ്ഥാപിച്ച ഈ സംഘം ഇന്ത്യയിലും വിദേശത്തുമായി 300-ലധികം വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. സൂഫി, ഖവാലി, ഗസലുകള്‍, ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതം എന്നിവ അവരുടെ ശേഖരത്തില്‍ ഉള്‍പ്പെടുന്നു, പ്രേക്ഷകരുടെ മാനസികാവസ്ഥയെ സ്വാധീനിച്ച പ്രകടനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, കൊച്ചി-മുസിരിസ് ബിനാലെ, കേരള സാഹിത്യോത്സവം തുടങ്ങിയ പ്രധാന വേദികളിലും മെഹ്ഫില്‍-ഇ-സമയിലും പ്രശസ്തരായിട്ടുണ്ട്, നുസ്രത്ത് ഫത്തേ അലി ഖാന്‍, ആബിദ പര്‍വീന്‍, എ.ആര്‍. റഹ്‌മാന്‍ തുടങ്ങിയ ഇതിഹാസങ്ങളുടെ കാലാതീതമായ കൃതികള്‍ അവതരിപ്പിച്ചുകൊണ്ട് ഈ സംഘത്തിന്റെ സംഗീത പ്രയാണം ഒരു നദിയൊഴുകും പോലെ പ്രവഹിക്കുകയാണ്.

രാജസ്ഥാന്‍ കബീര്‍ സംഗീത യാത്രയില്‍ ആദ്യമായി പങ്കെടുക്കുമ്പോള്‍ ഏറെ ആശങ്ക ഉണ്ടായിരുന്നെങ്കിലും പ്രേക്ഷകരുടെ വലിയ പ്രോത്സാഹനം ഞങ്ങള്‍ക്ക് കിട്ടിയപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ ഞങ്ങള്‍ക്ക് പാടാന്‍ കഴിഞ്ഞുവെന്ന് പ്രധാന ഗായകനും ഗ്രൂപ്പ് ലീഡറുമായ ഇര്‍ഫാന്‍ എരൂത്ത് പറഞ്ഞു.

ഇര്‍ഫാന്‍ എരൂത്തിനൊപ്പം ഹാര്‍മോണിയം വായിക്കുന്ന ജാവേദ് അസ്ലം, തബല സമീല്‍ സിക്കാനി, കീ ബോര്‍ഡ് സല്‍മാനും മറ്റു സംഘാഗങ്ങള്‍ അര്‍ജുന്‍ സുരേഷ്, സൗണ്ട് എന്‍ ജീനയര്‍ സല്‍ജാസ്, കോറസ് ഗായകരായി റാഹില്‍ റഹ്‌മാന്‍,ബാസില്‍ ബഷീര്‍) സിബില്‍ എസ് ചാക്കോ നഷീദയുമാണുള്ളത്. വിദ്വേഷവും കലഹവുമല്ല എന്ന അര്‍ത്ഥവത്തായ സന്ദേശ വഴിയില്‍ സംഗീത പ്രയാണം നടത്തുന്ന ഈ കൂട്ടായ്മ.
Instagram Official Page: @mehfilesamaa
Irfan Erooth: @irfanerooth
Jawed Aslam:Youtube:
http://www.youtube.com/irfanerooth എന്നീ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഫോളോ ചെയ്യാം.
***






No Comments yet!