Skip to main content

രാഷ്ട്രീയം സംഗീതമാക്കുന്ന ബോബ് ഡിലന്‍

അടുത്തിടെയുണ്ടായ ഒരു യാത്രയില്‍ ആകസ്മികമായി കാണാന്‍ സാധിച്ച ചില ചിത്രങ്ങളില്‍ എന്നെ അമ്പരപ്പിച്ചത് അതെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സംഗീതജ്ഞന്റേതാണ് എന്നതുകൊണ്ടായിരുന്നു. ബോബ് ഡിലന്‍ എന്ന അമേരിക്കന്‍ കവിയും ഗായകനുമാണ് അദ്ദേഹം.
ഇപ്പോള്‍ എണ്‍പത്തിനാല് വയസ്സുള്ള അദ്ദേഹത്തിനായിരുന്നു 2016 ലെ സാഹിത്യത്തിനുള്ള നോബെല്‍ സമ്മാനം ലഭിച്ചത്. അതിശക്തമായ രാഷ്ട്രീയ, സൗന്ദര്യശാസ്ത്ര ഇടപെടലുകള്‍ സംഗീതത്തിലും സാഹിത്യത്തിലും നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളാവട്ടെ തുലോം വ്യത്യസ്തമായി നിലകൊള്ളുന്നവയാണ്.

Bob Dylan and The Band

പൊളിറ്റിക്കല്‍ വേള്‍ഡ്, ജസ്റ്റ് ലൈക് എ വൊമണ്‍, ബ്ലോവിന്‍ ഇന്‍ ദി വിന്‍ഡ് തുടങ്ങിയ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അതീവ ഹൃദ്യമാണ്. ഡിലന്‍ വരച്ച കുറച്ച് ചിത്രങ്ങള്‍ ഞാനിതോടൊപ്പം പങ്കുവെക്കുന്നു.

DEEP FOCUS
THE BEATEN PATH – DYLANS AMERICA
DRAWN BLANK – THE ARTIST’S EYE
POINT BLANK

 

Bob Dylan and Sara Dylan on the porch of Byrdcliffe home, Woodstock, NY, 1968

എന്റെ കോളേജ് കാലങ്ങളിലെ സംഗീത ഗൃഹപാഠങ്ങളില്‍ ഉരുത്തിരിഞ്ഞുവന്നിരുന്ന സമൃദ്ധമായ കണ്‍ഡ്രി മ്യൂസിക്കിന്റെയും ബ്ലൂസിന്റെയും റോക്ക്, പോപ്പ്, ജാസ് എന്നീ സംഗീതങ്ങളുടെയും ശീതോഷ്ണ മഴകള്‍ പെയ്യിച്ചിരുന്ന സംഗീതജ്ഞരില്‍ ചിലര്‍ ചിത്രം വരക്കുന്നവരായിരുന്നു എന്ന് ആശ്ചര്യത്തോടെ തിരിച്ചറിഞ്ഞത് ഈയിടെയാണ്.

ബീറ്റില്‍സിലെ ജോണ്‍ ലെന്നന്‍, പോള്‍ മെക്കാര്‍ട്ടിനി, റിങ്കോ എന്നിവരും മൈക്കിള്‍ ജാക്‌സണ്‍, ഡേവിഡ് ബൂവി തുടങ്ങിയവരും ചിത്രംവര സംഗീതത്തോടൊപ്പം ഗൗരവതരമായി ഉള്‍ക്കൊള്ളുന്നവരായിരുന്നു.

പെയിന്റിംഗുകള്‍ക്ക് കടപ്പാട് :

https://bobdylanart.com/

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.