Skip to main content

France Lise Mcgurn – ക്യാൻവാസിൽ നിന്ന് പുറത്തേക്ക് സഞ്ചരിക്കുന്ന ചിത്രങ്ങൾ

കലയെ സംബന്ധിച്ചുള്ള സമകാലികമായ സാങ്കേതിക കാഴ്ചപ്പാടുകൾക്ക് രാഷ്ട്രവെത്യാസങ്ങൾ നിശ്ചയിച്ചു സംസാരിക്കാൻ ഇപ്പോൾ നമുക്കാവില്ല. എന്നാൽ കലയിലെ അവതരണ രീതികളിലും വിഷയ സമ്മിശ്രണങ്ങളിലും കഥപറച്ചിലുകളിലുമുള്ള രാജ്യ അന്തരങ്ങളെക്കുറിച്ച് നമ്മളിപ്പോഴും ഗൗരവതരമായ ഒരു താരതമ്യത്തിന് മുതിരുന്നില്ല എന്നതാണ് സത്യം. നമ്മുടെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുടെ വൈവിദ്യങ്ങൾ ഒരു കാരണമാണ് എന്ന ഒരു വാദമുന്നയിച്ചുകൊണ്ട് ഒരു പരിധിവരെയേ നമുക്ക് അതിനെ ചെറുത്തുനിൽക്കുവാനാവുകയുള്ളൂ.
കഴിഞ്ഞ കുറച്ചു ദിവസമായി നാല്പതിമൂന്ന് വയസ്സ് പ്രായമുള്ള ഫ്രാൻസ് ലീസ് മാക്ഗൺ എന്ന യുവനിരയിലുള്ള ബ്രിട്ടീഷ് ചിത്രകാരിയുടെ ചിത്രങ്ങളും അവരുടെ പ്രദർശനരീതികളും നിരീക്ഷിച്ചതിൽ നിന്ന് എനിക്ക്‌ തോന്നിയ ചില വിചാരങ്ങളാണ് ഞാൻ മുകളിൽ പങ്കുവെച്ചത്. നമ്മുടെ പ്രദർശനശീലങ്ങളുടെ തുടർച്ചകൾക്ക് ഭംഗം വരുത്തിയാണ് പലപ്പോഴും മക്ഗൺ തന്റെ ചിത്രങ്ങൾ ക്യാൻവാസുകളുടെ പരിധികൾ മറികടന്ന് നേരിട്ട് ഗാലറി ഭിത്തികളിലേക്കും ഗാലറിയിലെ ഫർണിച്ചറുകളിലേക്കും വ്യാപിപ്പിക്കുന്നത്.

ഇതിലൂടെ, നിശബ്ദമായി വിഷയവൽക്കരിക്കുന്ന ഒരു ചിത്രാലേഖനത്തിനുമപ്പുറത്തേക്ക് ആ കൊമ്പൊസിഷനെ ഒരു മായകാഴ്ചയായി ഉത്തേജിപ്പിച്ചെടുക്കാൻ അവർക്കാവുന്നു. ഈ രൂപങ്ങളെ പരസ്പരം ബന്ധപ്പെടുത്തുകയും നിഷ്ക്രിയമാക്കുകയും ചിലപ്പോൾ പ്രസന്നമായ കഥാതന്തുക്കളിൽ അവയെ ബന്ധിച്ചിടുകയും
ചെയ്യുന്നതിലൂടെ അവരുടെ വ്യക്തിത്വങ്ങളെ നിരന്തരം പുനർനിർമ്മിച്ചുകൊണ്ട് വിവിധങ്ങളായ വികാരവിക്ഷോഭങ്ങളിലൂന്നി നമ്മളെ അസ്വസ്ഥമാക്കാൻ മക്ഗണിന് കഴിയുന്നുണ്ട്.
സംഗീതം, ലൈംഗികത, സ്വപ്നങ്ങൾ, രാഷ്ട്രീയം, പ്രണയം, സംസ്കാരം തുടങ്ങി ഉപഭോഗസൗന്ദര്യശാസ്ത്ര ശകലങ്ങൾ വരെ അവരുടെ ചിത്രങ്ങളിൽ വിഷയങ്ങളായി ത്രസിച്ചുനിൽക്കുന്നത് നമുക്ക് സൂക്ഷ്മമായ ആസ്വാദനങ്ങളിൽ കണ്ടെത്താനാവുന്നു.

വേഗത, സിർകാടിയൻ താളങ്ങൾ, ബോട്ടിസെല്ലിയുടെ പ്രിന്റ്റുകൾ, ബ്രിട്ടീഷ് നഗരത്തിന്റെ വ്യാവസായിക സൗന്ദര്യങ്ങൾ, അതിലുപരിയായി മാനുഷികതയെയും അഗാധമായി ഉൾക്കൊണ്ടതാണ് മക്ഗണിന്റെ മൃദുവർണ്ണങ്ങളിലെ ചിത്രവിചാരങ്ങൾ എന്നാണ് അവരുമായുള്ള ഒരു സംഭാഷണം കേട്ടതിൽ നിന്ന് എനിക്ക്‌ മനസ്സിലായത്. നഗര ജീവിതത്തിന്റെ തീവ്രതയിൽ ശരീരങ്ങളുടെ സ്വാഭാവികമായ ലൈംഗികതയെ ആഴത്തിൽ കാണുന്നതിന്റെ ഒരു നിർവൃതിയും തന്റെ ചിത്രങ്ങൾ പര്യവേക്ഷണം ചെയ്യുന്നതായി അവർ പറഞ്ഞുവെക്കുന്നു.

Simon Lee Gallery Hosts France-Lise McGurn Show | Hypebae

ഒരു ചിത്രകാരിയോ ചിത്രകാരനോ മനസ്സിൽ നിർമ്മിച്ചെടുക്കുന്ന പെയിന്റിംഗുകളും ഡ്രോയിംഗുകളും അയാളിൽ നിന്ന് അല്ലെങ്കിൽ ക്യാൻവാസിൽനിന്ന് ഭിത്തികളിലേക്കും മറ്റു പ്രതലങ്ങളിലേക്കും കവിഞ്ഞൊഴുകുന്നതിന്റെ അഭൂതപൂർവമായ ഒരു മായികാനുഭൂതിതന്നെയാണ് മക്ഗണിന്റെ ചിത്രങ്ങൾ കണ്ടപ്പോൾ ഒരാസ്വാദകനെന്ന നിലയിൽ എനിക്കുമുണ്ടായത്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

2 Replies to “France Lise Mcgurn – ക്യാൻവാസിൽ നിന്ന് പുറത്തേക്ക് സഞ്ചരിക്കുന്ന ചിത്രങ്ങൾ”

  1. മക്ഗൺ തന്റെ ചിത്രങ്ങളെ കാൻവാസിന്റെ ചതുരവടിവിൽ മാത്രം ഒതുക്കാൻ ആഗ്രഹിക്കുന്നില്ല. കാൻവാസിൽ ആരംഭിക്കുന്ന ചിത്രങ്ങൾ ഗാലറിയുടെ ചുവരുകളിലേക്കും തറയിലേക്കും മേൽക്കൂരയിലേക്കും വരെ പടർന്നുപന്തലിക്കുന്ന ‘സൈറ്റ്-സ്പെസിഫിക് ഇൻസ്റ്റലേഷൻ’ (Site-specific Installation) രീതിയാണ് അവർ പിന്തുടരുന്നത്. പ്രേക്ഷകന് ഒരു ചിത്രത്തിന് മുന്നിൽ നിൽക്കുന്ന ലളിതമായ അനുഭവമല്ല ലഭിക്കുന്നത്. മറിച്ച്, ചിത്രങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ കലയുടെ ഒരു വലിയ മണ്ഡലത്തിൽ സ്വയം ലയിച്ചുചേരുന്നതായി (Immersive Environment) അനുഭവപ്പെടുന്നു. കലയെ ഒരു നിശ്ചലവസ്തുവായി കാണാതെ, അനുഭവവേദ്യമാക്കേണ്ട ഒരു തുടർച്ചയായി മാറ്റാൻ മക്ഗണിന്റെ ഈ സവിശേഷ ചിത്രഭാഷയ്ക്കും പ്രദർശനരീതിക്കും കഴിയുന്നു.

Your Email address will not be published.