Skip to main content

ഭ്രാന്ത്

എനിക്ക് ഭ്രാന്താണോ?
അത് നിനക്കേ അറിയൂ.
അടച്ചു വച്ച സ്നേഹത്തിന്റെ
ഉറവകളൊക്കെ തുറന്ന്
ഞാൻ എന്നിലേക്ക്‌ വഴിയൊരുക്കി.
വെറുപ്പിന്റെ ചതുപ്പ് കുഴികൾ
ഞാൻ മണ്ണിട്ടു മൂടി.
ഞാൻ ചിരിക്കുകയാണ്.
എല്ലാം മറന്ന്… എല്ലാം മറന്ന്.
എന്റെ ലോകത്തിപ്പോൾ ദുഃഖമില്ല.
ഞാൻ നടക്കുന്ന വഴികളിലിപ്പോൾ
കല്ലുകളും, മുള്ളുകളുമില്ല.
പൂ വിരിച്ച പാതയിൽ നടക്കുന്ന
എനിക്കിപ്പോൾ ഭാരമേയില്ല.
എനിക്ക് ഭ്രാന്താണോ?
അത് നിനക്കേ അറിയൂ.
ഒരേ വസ്തുവിനെ ഒരേ സമയം
നമ്മൾ ഒന്നുപോലെയാണ്
കാണുന്നതെങ്കിൽ…

***

One Reply to “ഭ്രാന്ത്”

Leave a Reply to Sheema manchan Cancel reply

Your Email address will not be published.