വിവാഹശേഷം ഞാൻ ഭർത്താവിനെ സ്നേഹിക്കുന്ന അദ്ദേഹത്തിന്റെ
ഉയർച്ചയിലും താഴ്ചയിലും കൂടെ നിൽക്കുന്ന ചിലപ്പോഴൊക്കെ നെടും തൂണായും പ്രവർത്തിച്ച ഉത്തരവാദിത്തപെട്ട ഭാര്യയായി. കുട്ടികളെ അതീവശ്രദ്ധയോടെ പരിപാലിക്കുന്ന സ്നേഹനിധിയായ അമ്മയായി.
വിവാഹബന്ധത്തിന്റെ കെട്ടുറപ്പിനെ കുറിച്ചും അതിന്റെ ഭാവശുദ്ധിയെ കുറിച്ചും സമൂഹം എനിക്ക് പഠിപ്പിച്ചു തന്ന പാഠങ്ങൾ അത്രയും ഞാൻ അക്ഷരം പ്രതി പാലിച്ചു പോന്നു. തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ പലപ്പോഴും എന്നെ കുറിച്ച് ഓർക്കാതെയായി.., മിക്കപ്പോഴും എന്നെ മറച്ചുവെച്ചു!
ഏതൊരു മിഡിൽ ക്ലാസ്സ് ന്യൂക്ലിയർ കുടുംബത്തെയും പോലെ ഞങ്ങളും ഇടയ്ക്കിടെ കുട്ടികളെയും കൊണ്ട് പാർക്കിലും സിനിമടാകീസിലും ടൗണിലെ മികച്ച ഹോട്ടലുകളിലും പോയി.
ഇഷ്ടഭക്ഷണങ്ങൾ കഴിച്ചു. ഇഷ്ടസ്ഥലങ്ങൾ സന്ദർശിച്ചു. അങ്ങനെയിരിക്കെ ഒരു ക്രിസ്തുമസ് അവധിക്കാലത്ത് ഞങ്ങൾ രാമേശ്വരം സന്ദർശിച്ചു.
ഡിസംബറിന്റെ തണുപ്പും കാറ്റും എന്നിൽ ഒരു പ്രത്യേകതരം അനുഭൂതി സൃഷ്ടിച്ചു.
ഞാൻ ക്ഷേത്ര ചുമരുകളിലെ ശില്പചാരുതയിലേക്ക് ചൂഴ്ന്നുനോക്കി. പുരാതന ശിൽപ്പികളെ മനസ്സിൽ പുകഴ്ത്തി. പെട്ടെന്നെന്തിനോ മരിച്ചുപോയ പിതൃക്കളെ ഓർത്ത് എന്റെ കണ്ണുകൾ ഈറനണിഞ്ഞു! കുട്ടികൾ ഒതുക്കമില്ലാതെ ഓടിക്കളിച്ചു. വിസ്മയത്തോടെ ബഹളം വെച്ചു. അവരെ അടക്കിനിർത്താൻ ഭർത്താവ് പാടുപെടുന്നുണ്ടായിരുന്നു. കാഴ്ചകൾ ഓരോന്ന് കണ്ട് നടക്കുന്നതിനിടയിൽ ഒരു കാഷായ വസ്ത്രധാരിയിൽ എന്റെ കണ്ണുകൾ ഉടക്കിനിന്നു.
എന്തൊരു തേജസ്! എന്തൊരു ഉയരം!
തോളിലേക്ക് ഇറങ്ങി നിൽക്കുന്ന കറുത്തിരുണ്ട മുടി, ഉയർന്ന നാസിക, കണ്ണുകൾക്ക് നക്ഷത്രങ്ങളുടെ തിളക്കം, ചുണ്ടിൽ നിലാവ് പോലുള്ള ശാന്തമായ പുഞ്ചിരി, കഴുത്തിൽ രുദ്രാക്ഷമാല, താടിരോമങ്ങൾക്കിടയിൽ ഇടം പിടിച്ച ഏതാനും ചില വെള്ളിവരകൾ, വിശാലമായ വക്ഷസ്, ഞരമ്പുകൾ എഴുന്നു നിൽക്കുന്ന ബലിഷ്ഠമായ കരങ്ങൾ!
ഞാൻ അദ്ദേഹത്തെ ആരാധനയോടെ നോക്കിനിന്നു. വിവാഹത്തിന് മുമ്പ് സ്വപ്നം കണ്ടിരുന്ന ഭാവി വരന്റെ രൂപസാദൃശ്യം ഞാൻ അദ്ദേഹത്തിൽ കണ്ടെടുത്തു. പിന്നെയും പലയിടങ്ങളിലായി അദ്ദേഹത്തെ കണ്ടുമുട്ടി. കാണാതിരുന്നപ്പോൾ കണ്ണുകൾ എന്റെ അനുവാദമില്ലാതെ തിരഞ്ഞുനടക്കാൻ തുടങ്ങി. കാണേക്കാണെ ഞാൻ അദ്ദേഹത്തിൽ മോഹിതയായി.
ഒരേയൊരു ദിവസത്തേക്കെങ്കിലും അദ്ദേഹത്തിന്റെ കാമുകിയാവാൻ.., ഭാര്യയാവാൻ..
ആ ബ്രഹ്മചര്യം ഇളക്കാൻ ഞാൻ കൊതിച്ചു! ആ കരങ്ങളുടെ ശക്തി പരീക്ഷിച്ചറിയാൻ എന്റെ ഉടൽ ത്രസിച്ചു!
എന്നെ ഒരു സുഖമുള്ള മൗനം പിടികൂടി. എന്റെ ഭാവമാറ്റം ഭർത്താവ് ശ്രദ്ധിക്കാതിരുന്നില്ല.
അദ്ദേഹം ഇടയ്ക്കിടെ നിഷ്കളങ്കമായി ചോദിച്ചുകൊണ്ടിരിന്നു.
”എന്തുപറ്റി.? ക്ഷീണമുണ്ടോ..?”
എനിക്ക് ആ മുഖത്തേക്ക് നോക്കാൻ എന്തുകൊണ്ടോ മടി തോന്നി. ഞാൻ ചോദ്യങ്ങൾക്കെല്ലാം ”ഒന്നുമില്ല” എന്ന അലസമായ ഒരു ഉത്തരം മാത്രം നൽകി.
ഭാരതസ്ത്രീകളുടെ ഭാവശുദ്ധി കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഇടയ്ക്കിടെ ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിച്ചിട്ടും സ്വാമിയോടുള്ള മോഹം എന്നെ വിടാതെ പിന്തുടർന്നു!
മൂന്ന് ദിവസത്തെ രാമേശ്വരസന്ദർശനത്തിനൊടുവിൽ ഞങ്ങൾ യാത്ര തിരിച്ചു. ഞാൻ വിഷാദവതിയായിരുന്നു. സ്വാമിയിൽ അനുരക്തയും..
വീട്ടിലെത്തിയ ഞാൻ കൂടുതൽ അലസയും മൂകയും ആയിമാറി. കുളിച് വേഷം മാറി നേരത്തെ മുറിയിൽ എത്തിയ ഞാൻ ഭർത്താവിനെ കാത്ത് ഉറങ്ങാതെ കിടന്നു. ആ രാത്രിയിൽ ദീർഘമായ ഒരു ഇണചേരലിന് ഞാൻ മുൻകയ്യെടുത്തു.
എന്റെ ഭർത്താവിനെ ഞാൻ രാമേശ്വരത്തെ തേജസ്വിയായ സ്വാമിയായി സങ്കൽപ്പിച്ചു! അദ്ദേഹത്തിന്റെ ചുരുളൻ മുടിയിൽ നോവാതെ കുത്തിപിടിച്ച് എന്നിലേക്കടുപ്പിച്ച് കിടക്കയിലേക്ക് ചാഞ്ഞു. വിശാലമായ നെറ്റിയിൽ ചുണ്ടുകൾ ചേർത്തുവെച്ചു. എന്റെ ശ്വാസഗതിക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. അപ്രതീക്ഷിതവും അസാധാരണവുമായ എന്റെ നീക്കത്തിൽ ആദ്യമൊന്നമ്പരന്നെങ്കിലും അടുത്ത നിമിഷം അദ്ദേഹമെന്റ് ഇംഗിതം മനസ്സിലാക്കി. സ്വാമിയോടുള്ള അടങ്ങാത്ത മോഹങ്ങളത്രയും ഞാൻ അദ്ദേഹത്തിൽ ചുടു ചുംബനങ്ങളായി പൊഴിച്ചു. പെണ്ണിന്റ ചൂടും മണവും അറിഞ്ഞ സ്വാമിയുടെ തപസ്സിളകി! ബ്രഹ്മചര്യം ഉലഞ്ഞു! മാറിലെ കളഭകുറി വിയർപ്പിൽ കുതിർന്നു!
ജപമന്ത്രങ്ങൾ അസ്പഷ്ട്ടമായി! ഉടലുകളുടെ വർധിതവീര്യങ്ങൾ ഞങ്ങൾ സമാസമം പകുത്തെടുത്തു!
പിറ്റേന്ന് ഉണർന്നപ്പോൾ സ്വാമിയോടുള്ള മോഹബാധ എന്നിൽനിന്ന് വിട്ടകന്നിരുന്നു!
ഞാൻ ഏറ്റവും സംതൃപ്തയായ ഭാര്യയായും അദ്ദേഹം ഏറ്റവും ഭാഗ്യവാനായ ഭർത്താവായും ദിനചര്യകളിൽ മുഴുകി!
***







No Comments yet!