സൂര്യകാന്തീ,
നിനക്കെന്തിന്റെ കുഴപ്പമാണ്?
എത്ര പൂക്കളുണ്ട്
സൂര്യകിരണങ്ങളാല്‍
ജീവത്താകുന്നവ!
അവരാരെങ്കിലും
സദാ സമയം
ആ രഥം പോകും വഴി നോക്കി
വളഞ്ഞ് വളഞ്ഞ് തിരിഞ്ഞ്
നിനക്കിതെന്തിന്റെ കുഴപ്പമാണ്?
ഇത്ര സ്പഷ്ടമായി കാണിച്ചാലേ
പ്രണയമറിയൂ
എന്നാണോ തെറ്റിദ്ധാരണ?
സൂര്യന് നിന്നേക്കാളിഷ്ടമുള്ള
മറ്റെത്ര പൂക്കളുണ്ടെന്ന്
നിനക്കറിയാമോ?
കണക്കു വേണ്ടേ?
വേണ്ടേ?
അപ്പോഴേക്കും സന്ധ്യയായി…
തളര്‍ന്നോ?
മോശം!
ഒരു സഹതാപവും നിനക്കില്ല.
നിന്റെ തുടക്കവും സ്വപ്‌നവും ഒടുക്കവും ഒരാള്‍.
നീ ഏറ്റവും മൂഢയായ പുഷ്പം!
***







No Comments yet!