
ചിലരങ്ങിനെയാണ്,
തിരിച്ചറിയപ്പെടും മുമ്പേ
മാഞ്ഞുപോകും..
ബാക്കിവെച്ച ശൂന്യത
നൊമ്പര കുമിളകളായി
ചങ്കിൽ നുരയും…
ചില നേരങ്ങളിൽ
അവനുണ്ടായിരുന്നെങ്കിലെന്ന്
ഉറ്റവർ നിസ്സഹായരായിപോകും…
വേദന പടരുന്നിടത്ത്
ആശ്വാസ സ്പർശമായവൻ,
വേദനയത്രയുമേറ്റുവാങ്ങി
അലറി കരഞ്ഞ്…
ഒടുവിൽ
നിശബ്ദ യാത്ര!!
മീസാൻകല്ലുകൾക്കിടയിൽ
അവനിപ്പോൾ
പുതിയ സൗഹൃദങ്ങൾ
കോർക്കയാവും
എവിടെയായിരുന്നാലും
വായടക്കി വെറുതെയിരിക്കാൻ
അവനാകില്ലല്ലോ…
***







അതെ, വായടക്കി വെറുതേയിരിക്കാൻ അവനുകഴിയില്ല. മീസാൻ കല്ലുകൾക്കിടയിലെ സൗഹൃദവും ഒരു ഓർമയാകും. പിന്നെ അടുത്ത ലോകത്തേക്ക് പുതിയ സൗഹൃദവുമായി അവൻ ലയിച്ചു ചേരും .