Skip to main content

മഴത്താളം

എത്രയെത്ര നിഴലുകള്‍-
ക്കര്‍ത്ഥമോതിയൊരോര്‍മ്മകള്‍
ഞെട്ടറ്റു വീണ മാഞ്ചുനകളാല്‍
നീറിടുന്നു കല്പടവിലായ്.

വേനലൂട്ടും മണ്‍പാതയില്‍
കളിപറഞ്ഞ പകലിനെ
വേണുവൂതും തെന്നലോ
തഴുകിടുന്നു ഇന്നരുമയായ്.

കാതങ്ങളെത്ര കടന്നുപോയ്.
കഥകളെത്ര പെയ്തുപോയ്.
കളിവഞ്ചികള്‍ അകന്നുപോയ്.
മഴത്താളവും മറന്നുപോയ്.

 

***

No Comments yet!

Your Email address will not be published.