ഡിഗ്രി എടുത്ത് മലയാളത്തില്‍ പി.എച്ച്.ഡി. എടുക്കുന്നതിനിടയിലാണ് ലീന സാഹിത്യ കലാഅക്കാദമിയുടെ ഗ്രന്ഥാലയത്തില്‍ നിത്യസന്ദര്‍ശകയായത്. പുസ്തകങ്ങളിലൂടെ അരിച്ചുപെറുക്കി നടക്കുന്നതിനിട
യിലാണ് പുതിയ അക്കാദമി പ്രസിഡന്റ് രാമന്‍കുട്ടി കെ. നായരുടെ പ്രഭാഷണം കേള്‍ക്കാന്‍ അവള്‍ക്ക് അവസരം കിട്ടിയത്. ”വര്‍ത്തമാനകവിതയും സാഹിത്യവും” എന്ന വിഷയത്തിലാണ് അന്ന് നായര്‍ സംസാ
രിക്കുന്നത്. ഹാളില്‍ എത്തപ്പെട്ടതും, ലീന തിലോപ്പിള്ളി ഹാളിലെ പിന്‍നിരയില്‍ സ്ഥാനം പിടിച്ചു. അഞ്ച് മണിക്കാണ് പ്രഭാഷണം ആരംഭിച്ചത്. ഒട്ടനവധി പ്രതിഭകള്‍ അവിടെ ഉപവിഷ്ടരായിരുന്നു. പ്രഭാഷണസമയ
ത്തിന് തൊട്ടുമുന്‍പ് എഴുപത് വയസ്സിനോടടുത്ത നായര്‍സര്‍ വളരെ പ്രയാസപ്പെട്ട് കാറില്‍ അവിടെ എത്തിച്ചേര്‍ന്നു. സെബാസ്റ്റ്യനും അളിയും ക്ഷിപ്രനേരംകൊണ്ട് അരുമശിഷ്യരായി കാറില്‍ നിന്നിറങ്ങാന്‍
നായര്‍സാറിനെ സഹായിച്ചു. ക്യാമറകള്‍ മിന്നിക്കൊണ്ടിരിക്കുന്നു. പ്രകാശ് ക്യാമറയ്ക്കുമുന്നില്‍ പോസ് ചെയ്യാന്‍ ത്രതപ്പെടുന്നത് കണ്ട് ലീന ഉള്ളിലൂറി ചിരിച്ചു. അല്ലെങ്കില്‍ മുല്ലപ്പുമ്പൊടിയേറ്റു കിടക്കുന്ന
കല്ലുകള്‍ക്കല്ലേ സൌരഭ്യമുള്ളു. അതിനാല്‍, വലിയ ആള്‍ക്കാരുടെ കൂടെനിന്ന് എടുത്ത ഫോട്ടോ പ്രതത്തില്‍ അച്ചടിച്ചുവന്നാല്‍ വ്യക്തി എന്ന നിലയില്‍ ഓരോരുത്തര്‍ക്കും വലിയൊരു നേട്ടമല്ലേ? ഒരു വടി കു
ത്തിപ്പിടിച്ച് ഒരുകൈ എല്ലാവര്‍ക്കും നേരെ വീശി പ്രസംഗപീഠത്തിലേക്ക് നായര്‍ കുളിര്‍കാറ്റുപോലെ എത്തി ഒന്നാം വരിയുടെ മദ്ധ്യത്തിലുള്ള കസേരയില്‍ ഇരുന്നു. കസേരകളുടെ മുന്നില്‍ താഴെ വരെ നീണ്ട അടി
വശം ഉള്ള അടഞ്ഞ നീണ്ട മേശയാണ്. കാണികള്‍ക്ക് പീഠത്തിലിരിക്കുന്നവരുടെ മുകള്‍നെഞ്ചു തൊട്ടുള്ള മുഖഭാഗം മാര്രമേ കാണാവൂ. അപ്പോള്‍ വേദിയില്‍ പെട്ടെന്ന് കുതിച്ച് വന്ന അളിയും സെബാസ്റ്റ്യനും
ഒരോ പൂച്ചെണ്ടകള്‍ നായര്‍ സാര്‍ക്ക് കൊടുത്തുകൊണ്ട് സാറിന്റെ കാല്‍ക്കല്‍ വീണു നമസ്‌ക്കരിച്ചു. ഈ രംഗം കണ്ട് ഹാള്‍ കൈയ്യടികളോടെ ഇളകി മറിഞ്ഞു. നായര്‍ സാര്‍ക്ക് കാലില്‍ എന്തെന്നില്ലാത്ത നനവ്, ഒരു തലോടല്‍, വഴുവഴുപ്പ്, ഇക്കിളി, നല്ല മധുരം എന്നിവ അനുഭവപ്പെട്ടു. താഴെ നോക്കുമ്പോള്‍ ഇരുവരും സാറിന്റെ രണ്ടു കാലുകളും
മത്സരിച്ച് നക്കിത്തുടക്കുകയാണ്. ”ഓ, എത്ര നല്ല സാഹിത്യക്കുട്ടികള്‍. അടുത്ത അവാര്‍ഡ് ഇവര്‍ക്ക് കൊടുക്കണം.” നായര്‍ സര്‍ മനസ്സില്‍ കോറിയിട്ടു. ബഹുമാന്യനായ അധ്യക്ഷന്‍ തൊട്ട് നന്ദിപ്രകാശകനെ വരെ സഗൌരവം സ്‌നേഹത്തോടെ അഭിസംബോധനചെയ്ത് നായര്‍ തന്റെ സ്‌നേഹ കവിതാപ്രബന്ധം അവസാനിപ്പിച്ചത് ഈ വാക്യം പറ
ഞ്ഞുകൊണ്ടാണ്.
”ലോകത്തിലെ ഏറ്റവും സുന്ദരമായ കവിത നീതിയാണ്, അപരനെ സേവിക്കലാണ്.”
ലീന ഈ വാക്ക് കേട്ടതും, നായരുടെ ശിഷ്യയാവാന്‍ കഴിഞ്ഞെങ്കില്‍ എന്ന് കൊതിച്ചതും ഒരുമിച്ചായിരുന്നു. ലീന അല്‍പ്പം കറുത്ത് മെലിഞ്ഞിട്ടാണ്. അവളുടെ കൈയക്ഷരമാണെങ്കിലോ, വടിവൊത്ത് സുന്ദര
വും ഭംഗിയുള്ളതുമായിരുന്നു. ലീന എഴുതുന്ന അക്ഷരങ്ങള്‍ പ്രിന്റ് ചെയ്തതാണോ എന്നുപോലും നാം സംശയിക്കും. ലീന ആ പ്രസംഗശകലം ലോകത്തിലെ ഏറ്റവും സുന്ദരമായ കവിതയാണ് നീതി” എന്ന് കേട്ടതും, നായരുടെ അഭാമസത്യ,്രഭാവലയത്തില്‍ ആകൃഷ്ടയായതും അന്നായിരുന്നു. മൂന്ന് സാഹിത്യ അക്കാദമി അവാര്‍ഡുകളും, വയലാര്‍ അവാര്‍ഡും നേടിയ ആളെ നേരിട്ട് കാണാന്‍ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യമായി ലീന കരുതി. അവള്‍ കസേരയില്‍ ഇരുന്ന് ഭാവിയെക്കുറിച്ചുള്ള കൂടുതല്‍ നല്ല സ്വപ്നം കാണാന്‍ ആരംഭിച്ചു.
”എനിക്ക് വയസ്സായി. ഇപ്പോള്‍ എന്റെ വാക്കുകള്‍ പകര്‍ത്തിയെഴുതാന്‍ ഒരാളെ കിട്ടിയാല്‍ എനിക്കിനിയും എഴുതാമായിരുന്നു.” പരിപാടി കഴിഞ്ഞ് ചുറ്റുമുള്ളവരോട് ഇതും പറഞ്ഞ് നായര്‍സര്‍ പുറത്തു
കടന്നു.
ലീന ഓടിച്ചെന്ന് പറഞ്ഞു: ”സര്‍, ഞാന്‍ അങ്ങയുടെ എഴുത്തുകള്‍ എല്ലാം എഴുതിത്തരാം. എനിക്ക് സമ്മതമാണ്. എനിക്ക് ശമ്പളം ഒന്നും വേണ്ട, അങ്ങ് സമ്മതിച്ചാല്‍ മതി. എന്റെ കൈയക്ഷരം നോക്കിയേ”
എന്നു പറഞ്ഞ് അവള്‍ എഴുതിയ ഒരു ചെറുകഥ നായര്‍സാറിനെ കാണിച്ചു.
നായര്‍ ലീനയെ ഒന്ന് ആപാദചുഡം ചുഴിഞ്ഞുനോക്കി. എഴുതിയ കടലാസിനെയും. ”കൊള്ളാലോ, നീ ഓഫീസിലേക്ക് വരൂ”’ എന്ന് പറ ഞ്ഞ് നായര്‍സര്‍ പുതുശിഷ്യരുടെ സഹായത്തോടെ കാറില്‍ക്കയറി യാത്രയായി.
അങ്ങനെയാണ് ലീന അക്കാദമിയിലെ ഗവേഷണം തുടര്‍ന്നതും, നായര്‍സാറിന്റെ എഴുത്തിന്റെ പകര്‍പ്പുകാരിയായതും. ലീനയ്ക്ക് നായര്‍ സര്‍ പിതാവിനെപ്പോലെ തന്നെയായിരുന്നു. അവര്‍ തമ്മില്‍ ഒരച്ഛനും
മകളും എന്ന തരത്തിലുള്ള വാത്സല്യവും സ്‌നേഹവും ഉടലെടുത്തു. പിന്നീട്, നായര്‍സാറിന്റെ ബേക്കല്‍ അവാര്‍ഡ് നേടിയ ”കരുണാപര്‍വ്വ’ വും, ഹിമാലയന്‍ അവാര്‍ഡ് നേടിയ ”ജ്ഞാനപ്പുഴു’വും ഒക്കെ ലീനയുടെ കൈയക്ഷരത്തിലൂടെ മലയാളസാഹിത്യനഭസ്സിലേക്ക് ഈര്‍ന്നുവീണു. ശേഷം സിനിമയിലും നായര്‍സര്‍ തന്റെ വെന്നിക്കൊടി നാട്ടി. അതിനിടെ അക്കാദമിയില്‍ ചില പിറുപിറുക്കലുകള്‍ വന്നുചേര്‍ന്നു. ”കിളവന് ഇപ്പോ പുതിയ സ്െറ്റപ്പിനോടാ താല്‍പര്യം. ചക്കരക്കുടത്തില്‍ കൈയ്യിട്ടാല്‍ ആരാ ശാപ്പിടാത്തത്?”’ ആ ഇല്ലാത്ത ചൂടുള്ള വാര്‍ത്ത സാഹിത്യലോകത്തില്‍ പതുക്കെ പതുക്കെ പരന്നു. ലീന അത് കാര്യമാക്കിയില്ല. അക്ഷരത്തെ, ഗുരുവിനെ, സത്യത്തെ വരിച്ച ഒരാള്‍ക്ക് എന്ത് ചീത്തപ്പേര്? സാഹിത്യക്കുന്ന് കുലുങ്ങിയിട്ടും അവള്‍ കുലുങ്ങിയില്ല.
”ലീനേ, കാപ്പി…” എന്ന് ആഗ്രഹിക്കുന്നതിനുമുന്‍പേ കാപ്പി അയാള്‍ക്കു മുന്നിലെത്തുന്ന്ര്രയ ആത്മബന്ധം അവര്‍ തമ്മിലായി. ഭാര്യയും കുട്ടികളും ഉണ്ടെങ്കിലും നായര്‍സര്‍ കൂടുതല്‍ സമയവും എഴുത്തിലും, ഇടയ്‌ക്കൊക്കെ ബാറിലും പ്രസിദ്ധിയിലും അലഞ്ഞു ലോകവിസ്മയങ്ങളില്‍ ചുറ്റിത്തിരിഞ്ഞു. കൂടുതല്‍ പ്രസിദ്ധിയും അയാളെ തേടിയെത്തി. എല്ലാ സാംസ്‌കാരിക സദസ്സുകളിലും അദ്ദേഹം ഒഴിച്ചുകൂടാന്‍ പറ്റാത്തത്ര പ്രധാനസാന്നിദ്ധ്യമായി. പക്ഷേ, കിട്ടുന്ന പണം മാത്രം കൂട്ടുകാര്‍ക്ക് വീതിച്ചുകൊടുക്കുകയോ, അവര്‍ സ്‌നേഹം നടിച്ച് അടിച്ചെടു
ക്കുകയോ ചെയ്തു. അതിനിടയില്‍, പുതിയ മഹാനോവല്‍ അവാര്‍ഡ് നിശ്ചയിക്കേണ്ട ചുമതല പുതുതായി വന്ന സര്‍ക്കാര്‍ നായര്‍സാറിനെ ഏല്‍പ്പിച്ചു. അങ്ങനെ, നൂറ് നോവല്‍ പുസ്തകങ്ങളുടെ കോപ്പികള്‍ അവാര്‍ഡ് നിശ്ചയത്തിനായി നായരുടെ മുന്‍പില്‍ അവതരിപ്പിക്കപ്പെട്ടു. നായര്‍ പുസ്തകച്ചട്ടയില്‍ പേരും പടവും നോക്കി അവയില്‍നിന്നും ഒരു ഇരുപത് പുസ്തകം വളരെ ഈസിയായി പ്രഥമ റാണ്ട് മത്സരത്തില്‍ തിരഞ്ഞെടുത്തു. എന്നിട്ട്, ലീനയെ അരികില്‍ വിളിച്ചുപറഞ്ഞു.
”മോളേ, ഇതില്‍നിന്നും ഏറ്റവും നല്ല ഒരു ആറ് പുസ്തകം നീ ഗുണം നോക്കി കണ്ടുപിടിച്ച് മാര്‍ക്കിട്ട് എനിക്ക് നല്‍കണം. 2025ലെ ബെസ്റ്റ് കേരള മഹാനോവല്‍ അവാര്‍ഡ് കൊടുക്കാനാണ്. രണ്ട് ലക്ഷം രൂപയും ശിലാഫലകവുമാണ് അവാര്‍ഡിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ഗുണം മാത്രം നോക്കി നല്ല പുസ്തകം നിശ്ചയിക്കണം. എനിക്കെല്ലാം വായിച്ചുനോക്കാനുള്ള കാഴ്ചയോ ശക്തിയോ ഇപ്പോള്‍ ഇല്ല എന്ന കാര്യം നിനക്കറിയാമല്ലോ. നീ അതു ചെയ്തുതരണം. അപേക്ഷയാണ്. നായര്‍ ലീനയോട് സ്‌നേഹപൂര്‍വ്വം മൊഴിഞ്ഞു.
ലീനയ്ക്ക് വന്ന സന്തോഷത്തിന് അതിരില്ലായിരുന്നു. അവള്‍ക്ക് സ്വര്‍ഗ്ഗം കിട്ടിയപോലെ തോന്നി. ഏറ്റവും നല്ല മഹാ കേരളനോവല്‍ താന്‍ തെരഞ്ഞെടുക്കുന്നു. അഭിമാനനിമിഷം. അര്‍ഹതയ്ക്കുള്ള അംഗീകാരം തനിക്ക് വന്നുചേര്‍ന്നു എന്നവള്‍ അഭിമാനപൂര്‍വ്വം ആത്മഗതം പറഞ്ഞു. അവള്‍ ആ ഇരുപത് നോവല്‍ വായിച്ചു വിയര്‍ത്തു. രാപ്പകലില്ലാ
തെ ആറ് പുസ്തകം തിരഞ്ഞെടുക്കാന്‍ ഒരാഴ്ചയെടുത്തു. ഓരോ വരിയും സന്ദര്‍ഭവും വായിച്ച് മാര്‍ക്കിടാന്‍ നല്ല മാനസികാദ്ധാനം വേണ്ടി വന്നു. അതിനിടയില്‍ ചില പൊട്ടിച്ചിരികള്‍, ചിലങ്കകളുടെ കിലുക്കം,
നിലാശബ്ദം എന്നിവ ഓഫീസ് റൂമിന് തൊട്ടടുത്ത നായര്‍സാറിന്റെ സ്വകാര്യമുറിയില്‍ നിന്നുയര്‍ന്നുവന്നത് ലീനയെ അപ്പോള്‍ സ്പര്‍ശിച്ചില്ല. ആറ് പുസ്തകം ലീന ആത്മാവില്‍ തൊട്ടുരിടായിയപോലെ അതിന്റെ സൃഷ്ടിപരതയും ഗുണവും മാത്രം നോക്കി മാര്‍ക്കിട്ട് തെരഞ്ഞെടുത്തു. (1) ഒരു കുട്ടിയുടെ കദനകഥ, (2) ഉയിര്‍പ്പ്, (3) കഴുതയുടെ ആത്മകഥ, (4) വൈപരീത്യം, (5) സത്യകഥ, (6) ചിലമ്പ് എന്നിവയായിരുന്നു ലീനയാല്‍ തെരഞ്ഞെടുക്കപ്പെട്ട ആറ് നോവലുകള്‍. എല്ലാം പുതിയ എഴുത്തുകാരുടെ നോവലുകള്‍. പുതിയ എഴുത്തുകാര്‍ എഴുത്തില്‍ കുതി
ച്ചുപായുന്ന കാഴ്ചയാണ് ലീനക്ക് നോവലുകള്‍ വായിച്ച് വിലയിരുത്തിയപ്പോള്‍ അനുഭവപ്പെട്ടത്. അര്‍ഹമായത് താന്‍ തെരഞ്ഞെടുത്തതില്‍ അവള്‍ക്ക് തന്നില്‍തന്നെ, നായരുടെ ശിഷ്യയായതില്‍ അല്പം സാഹിത്യഗര്‍വ്വ് അനുഭവപ്പെട്ടു. നായരുടെ സത്യസന്ധത അവളെ സ്പര്‍ശിച്ചു.
നായര്‍സര്‍ വായനാമുറിയിലെ ചാരുകസേരയില്‍ ശാന്തമായി ഇരിക്കുന്നു. ലീന, താന്‍ ദിവസങ്ങള്‍ കൂട്ടിയും കിഴിച്ചും വിയര്‍ത്തും മാര്‍ക്കിട്ട, അവാര്‍ഡിനായി തെരഞ്ഞെടുത്ത ആറ് പുസ്തകങ്ങള്‍ നായര്‍ സാറിന്റെ കൈയില്‍ ദക്ഷിണ നല്‍കുംപോലെ ന്രമശിരസ്‌കയായി കൈമാറി. ”ഇതാ അങ്ങ് പറഞ്ഞ ആറ് പുസ്തകങ്ങള്‍.”
തന്റെ ശിഷ്യ പറഞ്ഞ സമയത്തില്‍ കൃതികള്‍ തെരഞ്ഞെടുത്തതില്‍, അവാര്‍ഡ് മാര്‍ക്ക് നിശ്ചയിച്ച് പൂര്‍ത്തിയാക്കിയതില്‍ നായര്‍സാര്‍ അവളെ അഭിനന്ദിച്ചു. നായര്‍സാറിന്റെ മുഖത്ത് നിലാപുഞ്ചിരി മുറ്റത്ത്
തളിര്‍ത്ത മുക്കുറ്റിപോല്‍ വിരിഞ്ഞു. സന്തോഷത്തോടെ ആറ് പുസ്തകങ്ങള്‍ പുറംചട്ടയിലൂടെ നോക്കി, മാര്‍ക്ക് ഷീറ്റും മാറിമാറി നോക്കി. പെട്ടെന്ന് നായരുടെ ഭാവം മാറി, വിളറി വെളുത്തു. ഒരു ക്രോധം അയാളില്‍ അരിച്ചുകയറി. ഒപ്പം, ഒരു നിരാശയും ഉടലെടുത്തു.
”ലീനേ, ഇതില് നമ്മുടെ ബിന്ദു എം.സെഡ്ഡിന്റെ ”എന്റെ ശ്രാവണപര്‍വ്വ പശു’വിനെ കാണാനില്ലല്ലോ?”
ലീനക്ക് അപ്പോള്‍ ബോധക്ഷയം അനുഭവപ്പെട്ടു. അവള്‍ ഓര്‍മ്മയെ തിരിച്ചുപിടിച്ച് വിറയലോടെ പറഞ്ഞൊപ്പിച്ചു. ”സര്‍, ബിന്ദു എം.സെഡ്‌ലിന്റെ പുസ്തകം ലിസ്റ്റില്‍ ഇല്ല. അതിന് മാര്‍ക്ക് കുറവാണ്. അവാര്‍ഡിന് വേണ്ട ഗുണം ആ പുസ്തകത്തിന് ഇല്ലല്ലോ സര്‍.”
നായര്‍സാറിനെ താണ്ടി ഒരു നിര്‍വ്വികാരതയും ഭൂകമ്പവും വിറയലും കടന്നുപോയി. അന്നൊരു ദിവസം മുറിയില്‍നിന്ന് പുറത്തുവന്ന വളകളുടെയും ചിലങ്കകളുടെയും പൊട്ടിച്ചിരികളുടെയും നിലാശബ്ദം
ആ സമയം ഒരു ഇടിമിന്നല്‍പോലെ ലീനയെ വീണ്ടും സന്ദര്‍ശിച്ചു.
ലീന ധൈര്യം വീണ്ടെടുത്ത് പറഞ്ഞു, ”ബിന്ദു എം. സെഡ്ഡിന് അവാര്‍ഡ് കൊടുക്കാനാണെങ്കീ അതങ്ങ് മുന്നേ നിശ്ചയിച്ചാമതിയായിരുന്നല്ലോ? എന്നെക്കൊണ്ടീ ഒരാട്ച എന്തിന് വെറുതെ ബുദ്ധിമുട്ടിച്ചു? എന്നെ എന്തിനിങ്ങനെ ശിക്ഷിച്ചു?”
നായര്‍സാര്‍ അവളെ രൂക്ഷമായി നോക്കിയിട്ടു പറഞ്ഞു, ”നീ ഞാന്‍ പറഞ്ഞതു കേട്ടാല്‍ മതീ. നീ ആരെടി എന്നെ ചോദ്യം ചെയ്യാന്‍? ഈ വര്‍ഷത്തെ അവാര്‍ഡ് ബിന്ദു എം.സെഡ്ഡിന് തന്നെ. ഞാനത് നിശ്ചയിച്ചുകഴിഞ്ഞു. അതാ ഏറ്റവും നല്ല നോവല്‍.’ ടി.വി.യില്‍ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ പ്രസ്സ് മീറ്റില്‍ നായര്‍സാറിനൊപ്പം ഇപ്രാവശ്യം ലീന
പോയില്ല. അതവള്‍ ടി.വി.യിലൂടെ കണ്ടു. അനുബന്ധമായി നായര്‍ സാല്‍ പത്രസമ്മേളനത്തില്‍ വെച്ചും പറഞ്ഞു, ”നീതിയാണ് ലോകത്തിലെ ഏറ്റവും സുന്ദരമായ കവിത.’
അതു കേട്ടതും ലീന പിന്തിരിഞ്ഞുനോക്കാതെ, താന്‍ കുറെ നാളായി രക്തം കൊടുത്ത് പരിപാലിച്ച എഴുത്തുമുറിയില്‍നിന്നും ഇറങ്ങി നടന്നു, സ്വന്തം വീട്ടിലേക്ക്. എല്ലാം വെറുതെയായി പോകുന്നല്ലോ എന്നോര്‍ത്തവള്‍ നെടുവീര്‍പ്പിട്ടു. ആത്മഗതം പോലെ അവള്‍ പറഞ്ഞു, ”ഇത് ഒരു മാതിരി കെട്ടിടം പണിക്ക് സിമന്റ് ചട്ടി മാറി മാറി വട്ടത്തില്‍ നിന്ന് പരസ്പരം എറിഞ്ഞുകൊടുക്കണ പോലെയാണല്ലോ ഈ അവാര്‍ഡ് പുരാണങ്ങള്‍. ഇതാണല്ലേ ലോകത്തിലെ ഏറ്റവും സുന്ദരമായ കവിത – നീതിയോ അനീതിയോ? അതോ അരിപ്രാഞ്ചിയോ?” എന്നവള്‍ പിറുപിറുത്തു.







No Comments yet!