അവസാന വിസിലിൽ
കളി അവസാനിച്ചു..
തോറ്റ ആരാധകരുടെ നൊമ്പരവും
ജയിച്ച ആരാധകരുടെ ആരവവും
ഒരു ദിനം കൊണ്ട് കെട്ടടങ്ങും..
പിന്നെ നിർവികാരരുടെ ഒരു നിര
നിത്യജീവിതത്തിലൂടെ നടന്നു പോകും..
ആർപ്പുവിളികൾക്കിടയിൽ
പരസ്പരം നഷ്ടപ്പെട്ടുപോയതെന്തോ
അവർ തിരഞ്ഞുകൊണ്ടിരിക്കും..
വാവിട്ടുപോയ വാക്കുകളും
കൈവിട്ടു പോയ കല്ലുകളും
തിരിച്ചെടുക്കാനാകാതെ പകച്ചു നിൽക്കും..
കൂറ്റൻ ഫ്ലക്സുകൾതീർത്തതിൻ കടം
തുറിച്ചു നോക്കും..
അവർക്കിതെല്ലാം
ഒരുത്സവം കഴിഞ്ഞതിൻ
ഹാങ്ങോവർ മാത്രം!!
എന്നാൽ,
ചരിത്രത്തിന്റെ പൊള്ളലിൽ,
ദാരിദ്ര്യത്തിന്റെ പുകച്ചിലിൽ
താരമായി കുരുത്തവരുടെ
നേരിപ്പോടിൽ തീയണയുകയേയില്ല!!
അടുത്ത വിസിലിനായുള്ള കാത്തിരിപ്പിലാണവർ!!
***







No Comments yet!