നറുനിലാവിന്റെ
നെറുകയിൽ നിന്നും
ഒരു രശ്മി മെല്ലെ –
യിറങ്ങി വന്നെന്നെ
പതുക്കെ നോവിച്ചു
പറയുന്നെന്നോട്
പ്രണയമേയിന്നു
കരിഞ്ഞുനിന്നുള്ളം.
മറുവാക്കു ചൊല്ലി
എതിരിടാനല്ല,
മറച്ചു കെട്ടിയ
ഹൃദയത്തിൻ മുറി
തുറക്കുവാനല്ല
ഇനി പ്രണയിക്കാൻ
കഴിയുമോയെന്ന്
കിഴിച്ചും കൂട്ടിയും
പറയുവാനല്ല.
നിമിഷമേ ഒന്നു ക്ഷമിക്കുക
ഞാനെൻ വിശുദ്ധവന്ധ്യത
തിരസ്കരിയ്ക്കട്ടെ.
തനിച്ചിരിക്കട്ടെ
മരിക്കുവാനുള്ള
പ്രണയത്തെ പുൽകി
തളർന്നുപോയ ഞാൻ.
***







No Comments yet!