ചുവന്ന അക്ഷരങ്ങളാൽ ഒറ്റവരിക്കവിതകൾ, പല ദിശയിൽ.
വേനലിൽ വറ്റിവരണ്ട മണ്ണിലെ വിള്ളലുകൾ
തുടക്കത്തിനും ഒടുക്കത്തിനും തെളിച്ചക്കുറവ്.
ലാത്തിയുടെ അച്ചിൽ പിറന്ന അക്ഷരങ്ങൾ
മിന്നൽ പോലെ തിളങ്ങുന്നു, കണ്ണടകൾ വേണ്ട
വേദനയില്ല, മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിലെ ആരവങ്ങൾ
ഒറ്റവരിക്കവിതയുടെ പ്രതലം പണത്തിന്റെ കൊഴുപ്പല്ല,
വിയർപ്പ് ചീറ്റുന്ന പേശികൾ
വെച്ചുവെച്ചു നടക്കുമ്പോഴും അവനൊരു പരാതിക്കാരന്റെ ഭാവമില്ല.
അവന്റെ കണ്ണിൽ തിളക്കം
വെച്ചുവെച്ചുള്ള നടത്തത്തിലെ ആക്കം,
ഇനിയും പുറകെ നിന്ന് കവിത എഴുതാൻ വരുന്നവർ മടിക്കും
ഇത് ഒരിക്കൽ പൂർണ്ണ കവിതയായി മാറും എന്നറിയുന്ന ദിവസം
അവർ നിർത്തും,
ഈ ഒറ്റവരിക്കവിത എഴുത്ത്.
***
കവി പരിചയം :

വികാസ്
ഇരിഞ്ഞാലക്കുടക്ക് അടുത്തുള്ള കൊമ്പൊടിഞ്ഞാമാക്കൽ സ്വദേശി. രാമേശ്വരത്തിനടുത്തുള്ള കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ ഗവേഷകനാണ്.







No Comments yet!