Skip to main content

നിശബ്ദം

എല്ലാ ദിവസവും
കവിതകളെഴുതിയ
അവനിന്ന് നിശബ്ദനായി..

അവസാന നിമിഷം,
അവനു പ്രാണനായവള്‍
അരികിലില്ലായിരുന്നു..
അവളെ കാണാതായിട്ട്
ദിവസങ്ങളായത്രേ..

അവള്‍ പോയതില്‍ പിന്നെ
കാഴ്ചകള്‍ക്ക് സൗന്ദര്യവും
കാതുകള്‍ക്ക് ഈണവും
ഓര്‍മ്മകള്‍ക്ക് ഗന്ധവും
വിശപ്പിന്ന് രുചിയും
നഷ്ടപ്പെട്ടിരുന്നു..

സൂര്യനുദിക്കും മുമ്പേ ഉണര്‍ന്ന്,
മുടങ്ങാതെ കവിതകളെഴുതിയ
അവനിന്നുണര്‍ന്നില്ല..
മഷിവറ്റിയ പേന പോലെ
ഓര്‍മ്മകള്‍ വരണ്ട്,
വിളര്‍ത്തവന്‍ കിടന്നു…

മുഖ പുസ്തകത്തില്‍
അവന്റെയോരോ
കവിതകള്‍ക്കും
ആദ്യ വായനക്കാരിയായ
ഒരാരാധികയുണ്ടവന്..
മുഖപുസ്തകത്താളില്‍
ഇന്നവന്റെ കവിത കാണാഞ്ഞ്
തിരഞ്ഞു ചെല്ലുകയായിരുന്നു..

മുഷിഞ്ഞു തുടങ്ങിയ
അവന് ചുറ്റും
അക്ഷരങ്ങളരിക്കുന്ന കാഴ്ചയില്‍
ആരാധിക ആര്‍ത്തലറി..
അങ്ങിനെയാണത്രേ
എല്ലാവരുമതറിഞ്ഞത്!

*****

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “നിശബ്ദം”

Your Email address will not be published.