
നിശബ്ദതയില്‍ നിന്നുണ്ടാവുന്ന സംഗീതം എന്ന വളരെ ആലങ്കാരികമായ പ്രയോഗത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി ബീഥോവന്‍ എന്ന സംഗീതജ്ഞനിലേക്കെത്തുമ്പോഴാണ് നമ്മള്‍ ആഴത്തില്‍ മനസ്സിലാക്കുന്നത്., കാരണം അമ്പത്തിനാല് വയസ്സായപ്പോഴേക്കും പൂര്‍ണമായി ബധിരനായി കഴിഞ്ഞിരുന്ന നിശബ്ദമായ ശരീരമായിരുന്നു അദ്ദേഹത്തിന്റേത്. കേള്‍വിയില്ലാതെ സംഗീതമുണ്ടാവുകയില്ലെന്ന വിശ്വാസത്തിന് എതിരെ നിന്ന ഒരതികായന്‍..! ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ബീഥോവന്റെ ഒമ്പതാമത്തെ സിംഫണി അദ്ദേഹം ഉണ്ടാക്കിയെടുത്തത് തീര്‍ത്തും നിശബ്ദമായ ആ കാലങ്ങളിലാണ്.

കേള്‍വിയുടെ പതിമൂന്ന് തരം ശാസ്ത്രങ്ങളിലൊന്നായ അദ്ദേഹത്തിന്റെ ഇന്നര്‍ ഹിയറിങ്ങിനെ കുറിച്ചുള്ള പഠനങ്ങള്‍ ഇന്നും തകൃതിയായി നടക്കുന്നുണ്ട്. തീക്ഷണമായ ചിന്തകള്‍ ഓസ്ട്രിയന്‍
കലാലോകത്തിലേക്ക് പേമാരിയായി പൈതിറങ്ങിക്കൊണ്ടിരുന്ന ആ കാലങ്ങളിലുണ്ടായ നേര്‍ത്ത നൂല്‍പ്പാലങ്ങളായിരുന്നു ക്ലാസ്സിക് തലങ്ങളില്‍ നിന്ന് റൊമാന്റിസിസത്തിലേക്ക് സംഗീതം വന്ന ആദ്യത്തെ സഞ്ചാരപാത. സമൂഹത്തിന്റെ കാഴ്ചപാടുകള്‍ക്ക് വിലകല്‍പ്പിക്കാതെ സ്വന്തം നിലപാടുകള്‍ പറയാന്‍ കലാകാരന്മാര്‍ ശ്രമിച്ച ആദ്യ ഘട്ടം.! ഫ്രഞ്ച് വിപ്ലവത്തിന് ശേഷമുള്ള ഓസ്ട്രിയന്‍ ജീവിതാവസ്ഥകളുടെ കഠിനമായ സാഹചര്യങ്ങളില്‍ ഏകാതിപതിയായ മെറ്റെര്‍ണിക്കിന്റെ ഭരണ വൈകൃതങ്ങളില്‍ മനം നൊന്ത നിസ്സഹായകനായ കലാകാരനായിരുന്നു ബീഥോവന്‍.
മരിക്കുന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് 1824 ല്‍ പാരമ്പരാഗത രീതികളില്‍ നിന്ന് മാറിയുള്ള സാഹോദര്യത്തിന്റെ സംഗീതപ്രഖ്യാപനങ്ങളായിരുന്നു നാല് ഭാഗങ്ങളുള്ള അതിമഹത്തായ ഈ സംഗീതശില്പത്തിലൂടെ അദ്ദേഹം നടത്തിയത്. ആദ്യപാദത്തില്‍ അദ്ദേഹത്തിന്റെ ഏകാന്തതയും വിഷമതകളും നിറയുന്നതാണെങ്കിലും രണ്ടാമത്തേതില്‍, അദ്ദേഹം സ്വപ്നം കണ്ടിരുന്ന കലുഷിതമായ സമകാലിക രാഷ്ട്രീയാന്തരീക്ഷത്തില്‍ നിന്ന് മുക്തിനേടുന്ന പുതിയ പ്രഭാതമായിരുന്നു . കാല്പനികതയില്‍ പൊതിഞ്ഞ ആകാരണമായ വിഷാദത്തിലൂന്നിയ നാലാം പാദത്തിലേക്കെത്തുമ്പോള്‍ സംഗീതം ലോകസമാധാനത്തിനുള്ള സമര്‍പ്പണമായോ പ്രഖ്യാപനമായോ ഒക്കെയാണ് ചരിത്രം രേഖപ്പെടുത്തുന്നത്. അദ്ദേഹം തന്നെ കൗമാരപ്രായത്തില്‍ എഴുതിയ Stellar എന്ന കവിതയായിരുന്നു Od to Joy എന്ന നാലാം പാദത്തില്‍ സിംഫണിയുടെ ചരിത്രത്തിലെ ആദ്യമനുഷ്യശബ്ദമായി പരിണമിച്ചത്. വിയന്ന സെസ്സഷന്റെ ചുമരില്‍ ഗുസ്താവ് ക്ലിംറ്റ് വരച്ച Beethovan frieze എന്ന ചിത്രം ഒന്‍മ്പതാം സിംഫണിയുടെ ഒരു മികച്ച ചിത്രഭാഷയാണ്.
ബീഥോവന്റെ സംഗീതാലേഖനങ്ങളില്‍ കോറിയിട്ട All men should be brothers, for millions എന്നിങ്ങനെയുള്ള ചെറിയ അക്ഷരങ്ങളിലൂടെ മാനവികതയും സാമൂഹികമായ ഉത്കണ്ഠകളും പ്രകടമാകുന്ന ഉള്‍ശകലങ്ങള്‍ നമുക്ക് ബീഥോവനില്‍ നിന്ന് വായിച്ചെടുക്കാം.
അതുവരെ നിലനിന്നിരുന്ന വ്യവസ്ഥാപിത ക്ലാസ്സിക്കല്‍ സംഗീതരൂപങ്ങളുടെ ഉടച്ചു വാര്‍ക്കലായിരുന്നു ബീഥോവന്റെ ഒന്‍മ്പതാമത്തെ സിംഫണി. വ്യക്തിഗതമായി സംഗീതത്തെ പാരമ്പരാഗതസാഹചര്യങ്ങളില്‍ നിന്ന് റോമാന്റ്റിസിസത്തിലേക്ക് ആനയിച്ചു എന്ന മഹാനിയോഗം നിശബ്ദമായി പൂര്‍ത്തിയാക്കിയിട്ടാണ് അദ്ദേഹം 1827 ല്‍ സംഗീതലോകത്തിനോട് വിടപറഞ്ഞത്.
Influenced by Wolfgang Amadeus Mozart, Johann Sebastian Bach, Joseph Haydn, George Frideric Handle, Friedrich Schiller







No Comments yet!